ഇന്ത്യാന: ഇന്ത്യന്‍ അമേരിക്കന്‍ ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. അരവിന്ദ് ഗാന്ധിക്ക് അനാവശ്യ ശസ്ത്രക്രിയ നടത്തിയതിന്റെ പേരില്‍ 66 മില്യന്‍ ഡോളര്‍(490 കോടി രൂപ) നഷ്ടപരിഹാരം നല്കാന് ധാരണ. ഇദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ട കേസില്‍ ഭീമമായ ഈ തുക നഷ്ടപരിഹാരം നല്കി ഒത്തു തീര്‍പ്പാക്കുകയായിരുന്നു.
260 രോഗികളില്‍ അനാവശ്യമായി ശസ്ത്രക്രിയ നടത്തി എന്നതാണ് കാര്‍ഡിയോളജി അസോസിയേറ്റ്സ് ഓഫ് നോര്‍ത്ത് വെസ്റ്റ് ഇന്ത്യാന ഡോ. അരവിന്ദ് ഗാന്ധിയുടെ പേരില്‍ ചുമത്തിയിരുന്ന കേസ്. ഈ കേസിലാണ് 66 മില്യന്‍ നഷ്ടപരിഹാരം നല്‍കുന്നതിന് തീരുമാനമായത്. 262 രോഗികള്‍ക്കു വേണ്ടിയാണ് കേസ് ഫയല്‍ ചെയ്തിരുന്നത്. ധാരണയുടെ വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയില്ല.