അലാസ്‌കയിലെ ഉട്ക്യാഗ്വിക്കില്‍ ഇനി അടുത്ത വര്‍ഷമേ സൂര്യനുദിക്കൂ

അലാസ്‌കയിലെ ഉട്ക്യാഗ്വിക്കില്‍ ഇനി അടുത്ത വര്‍ഷമേ സൂര്യനുദിക്കൂ

ന്യൂയോര്‍ക്ക്: യുഎസ് സംസ്ഥാനമായ അലാസ്‌കയിലെ ഉട്ക്യാഗ്വിക്കിലെ ജനങ്ങള്‍ ഈ വര്‍ഷത്തെ സൂര്യനെ ബുധനാഴ്ച അവസാനമായി കണ്ടു. ഇനി രണ്ടു മാസത്തിനു ശേഷമേ നഗരത്തിലേക്ക് സൂര്യപ്രകാശമെത്തൂ. അടുത്ത വര്‍ഷം ജനുവരിയോടെ.

ഏതായും നഗരത്തിലെ 4300 ഓളം തദ്ദേശവാസികള്‍ക്ക് ഇനി മുഴുവന്‍ രാത്രിയാണ്. ഉത്തര ധ്രുവമേഖലയില്‍ സ്ഥിതി ചെയ്യുന്ന നഗരത്തില്‍ ‘പോളര്‍ നൈറ്റ്’ തുടങ്ങിയതോടെയാണ് ഈ സ്ഥിതി. 24 മണിക്കൂറിലധികം തുടര്‍ച്ചയായി രാത്രി അനുഭവപ്പെടുന്നതിനെയാണു പോളര്‍ നൈറ്റ് എന്നു വിളിക്കുന്നത്.

Leave A Reply

error: Content is protected !!