റോഡ് നവീകരണം തുടങ്ങി

റോഡ് നവീകരണം തുടങ്ങി

ചീമേനി : കയ്യൂർ-ചീമേനി പ്രധാന പാതയുടെ മെക്കാഡം ടാറിടൽ ആരംഭിച്ചു. കാസർ​ഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക് 4.98 കോടിയാണ് ചെലവ്.ചീമേനി മുതൽ പലോത്ത് വരെയുള്ള 4.75 കിലോമീറ്ററിലാണ് ടാറിങ് പുരോ​ഗമിക്കുന്നത്. അഞ്ചര മീറ്റർ വീതിയിലാണ് നിർമാണം. നാലു കലുങ്കുകൾ പുതുതായി നിർമിച്ചു.ചെറുവത്തൂർ കുട്ടമത്ത്-കയ്യൂർ-ചീമേനി വരെയുള്ള ഈ റോഡ് ജില്ലാ പഞ്ചായത്തിനു കീഴിലാണ്. റോഡുപണി ആരംഭിച്ചതിനാൽ അടുത്തമാസം 17 വരെ ഇതുവഴിയുളള വാഹന ഗതാഗതം നിർത്തിവച്ചു.

Leave A Reply