ആശാ ശരത്തും മകള്‍ ഉത്തരയും ഒന്നിക്കുന്ന ഖെദ്ദ ചിത്രീകരണം ആരംഭിച്ചു

ആശാ ശരത്തും മകള്‍ ഉത്തരയും ഒന്നിക്കുന്ന ഖെദ്ദ ചിത്രീകരണം ആരംഭിച്ചു

ആശാശരത്തും മകള്‍ ഉത്തര ശരത്തും ഒന്നിച്ച് അഭിനയിക്കുന്ന ഖെദ്ദയുടെ ചിത്രീകരണം തുടങ്ങി. എഴുപുന്നയിലാണ് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. ബന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം ഒരുക്കുന്നത്. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയ്ക്ക് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന പുതിയ ചിത്രാണ് ഖെദ്ദ.

അമ്മയും മകളും ആദ്യമായിട്ട് ഒരു സിനിമയില്‍ ഭാഗമാകുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഷൂട്ടിംഗിന് മുന്നോടിയായി നടന്ന പൂജാച്ചടങ്ങില്‍ എ.എം. ആരിഫ് എം.പി., തിരക്കഥാകൃത്ത് ജോണ്‍പോള്‍, സുധീര്‍ കരമന തുടങ്ങിയവരും പങ്കെടുത്തിരുന്നു.

ബെന്‍സി പ്രൊഡക്ഷന്റെ പത്താമത് ചിത്രമണ് നടക്കുന്നത് . കഴിഞ്ഞ വര്‍ഷത്തെ കേരള സ്റ്റേറ്റ് അവാര്‍ഡ് ജേതാക്കളായ കെഞ്ചിരയുടെ ടീം തന്നെയാണ് ഈ സിനിമയുടെ പിന്നിലും. ക്യാമറ – പ്രതാപ് വി നായര്‍, കോസ്റ്റ്യുമര്‍ – അശോകന്‍ ആലപ്പുഴ, എഡിറ്റര്‍ – മനോജ് കണ്ണോത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഹരി വെഞ്ഞാറമ്മൂട്, പി.ആര്‍.ഒ – പി.ആര്‍.സുമേരന്‍

Leave A Reply

error: Content is protected !!