ഐക്യരാഷ്ട്ര സഭയിലെ ഖത്തർ പ്രതിനിധിയായി ശൈഖ അല്‍യ

ഐക്യരാഷ്ട്ര സഭയിലെ ഖത്തർ പ്രതിനിധിയായി ശൈഖ അല്‍യ

യുണൈറ്റഡ് നാഷണ്‍സ്: ഐക്യരാഷ്ട്ര സഭയിലെ ഖത്തര്‍ സ്ഥിരം പ്രതിനിധി ശൈഖ അല്‍യ മുഹമ്മദ് ബിന്‍ സെയ്ഫ് അല്‍ഥാനിക്ക് ചരിത്രനേട്ടം. യുഎസ് സുരക്ഷാ കൗണ്‍സിലിലെ പരിഷ്‌കരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനുള്ള നിയോഗമാണ് അല്‍യയില്‍ വന്നു ചേര്‍ന്നത്. പരിഷ്‌കരണ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനുള്ള സമിതിയെയാണ് ഇവര്‍ നയിക്കുക.

യുഎന്നിന്റെ 75-ാം ജനറല്‍ അസംബ്ലി പ്രസിഡണ്ട് വോള്‍ക്കന്‍ ബോസ്‌കിനാണ് അല്‍യയ്ക്ക് ഈ പദവി നല്‍കിയത്. പോളണ്ട് അംബാസഡര്‍ യോഹന്ന റൊണേക്കയും ഇവര്‍ക്കൊപ്പമുണ്ട്. യുഎന്നിന്റെ ഖത്തറിന്റെ സജീവ പങ്കാളിത്തത്തിനുള്ള അംഗീകാരം കൂടിയാണ് ഇവരുടെ നിയമനം.

Leave A Reply

error: Content is protected !!