താമരശ്ശേരി ചുരത്തിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു

താമരശ്ശേരി ചുരത്തിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു

കോഴിക്കോട്: താമരശ്ശേരി ചുരം രണ്ടാം വളവിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മീനങ്ങാടി സ്വദേശി കുര്യാക്കോസിൻ്റെ മകൻ അലൻ ബേസിൽ (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അബിൻ ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാറിൽ തട്ടി നിയന്ത്രണം വിട്ട് അപകടത്തിൽപെടുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. ആറ് ബൈക്കുകളിലായി മീനങ്ങാടിയിൽ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ച സംഘത്തിലെ അം​ഗമായിരുന്നു അലൻ.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave A Reply
error: Content is protected !!