മുക്കത്ത് എല്‍ഡിഎഫ് സ്ഥാനാർത്ഥിയുടെ ഭാര്യയെ ആക്രമിച്ചു

മുക്കത്ത് എല്‍ഡിഎഫ് സ്ഥാനാർത്ഥിയുടെ ഭാര്യയെ ആക്രമിച്ചു

കോഴിക്കോട്: മുക്കത്ത് എല്‍ഡിഎഫ് സ്ഥാനാർത്ഥിയുടെ ഭാര്യയെ ആക്രമിച്ചു. മുക്കം നഗരസഭയിലെ ഡിവിഷന്‍ അഞ്ചിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിപിഎമ്മിലെ നൗഫലിന്റെ ഭാര്യ ഷാനിദയെ ആണ് ആക്രമിച്ചത്. ഷാനിദ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കയറിയാണ് ഇവരെ ആക്രമിച്ചത്. തിരുവമ്പാടിയില്‍ ജോലി ചെയ്യുന്ന സ്വകാര്യ ലാബില്‍ വച്ചാണ് ആക്രമണം നടന്നത്

ഇന്ന് രാവിലെ 7.45 ഓടെയാണ് സംഭവം നടന്നത്. ഷാനിദയുടെ കഴുത്തിനാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ‘നൗഫലിനോട് മര്യാദക്ക് നില്‍ക്കാന്‍ പറയണം ഇല്ലെങ്കില്‍ വിവരം അറിയും’ എന്നാക്രോശിച്ച് ഷാനിദയുടെ കഴുത്ത് ഞെരിക്കുകയായിരുന്നു. തിരുവമ്പാടി എസ് ഐ നിജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.

Leave A Reply

error: Content is protected !!