കറുത്ത വര്‍ഗ്ഗക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; ബ്രസീലിൽ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍

കറുത്ത വര്‍ഗ്ഗക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; ബ്രസീലിൽ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍

അമേരിക്കയിലെ ബ്ലാക് ലൈവ്‌സ് മാറ്ററിനു ശേഷം ബ്രസീലിലും ബ്ലാക് ലൈവ്സ് മാറ്റർ ശക്തമാകുന്നു. ആഗോള റീട്ടെയില്‍ സ്ഥാപനമായ ക്യാരിഫോറിന്റെ പോര്‍ട്ടോ അലെഗ്രെയിലെ സ്‌റ്റോറില്‍ വെച്ച് കറുത്ത വംശജനെ വെള്ളക്കാരായ സെക്യൂരിറ്റി ഗാര്‍ഡുകള്‍ മർദിച്ചു കൊലപ്പെടുത്തിയതിന് തുടർന്നുണ്ടായ പ്രതിഷേധം ബ്രസീലിൽ വ്യാപിക്കുകയാണ്. വ്യാഴാഴ്ച്ചയാണ് ജോവ ആല്‍ബര്‍ട്ടോ സില്‍വീര ഫ്രീറ്റാസ് എന്ന കറുത്ത വംശജനെ ക്യാരിഫോറിന്റെ സുരക്ഷാ ജീവനക്കാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്.

സ്‌റ്റോറിനു മുന്നില്‍ നിന്ന ഫ്രീറ്റാസിനെ രണ്ട് സുരക്ഷാ ജീവനക്കാര്‍ച്ചേര്‍ന്ന് മുഖത്തിടിച്ചു കൊലപ്പെടുത്തിയത്തിന്റെ ദൃശ്യങ്ങള്‍ ഒരു സ്റ്റോര്‍ ജീവനക്കാരന്‍ പകര്‍ത്തിയിരുന്നു. ബ്രസീലിലുടനീളമുള്ള നിരവധി കാരിഫോര്‍ സ്റ്റോറുകള്‍ക്ക് പുറത്ത് പ്രതിഷേധക്കാര്‍ ”ബ്ലാക്ക് ലൈവ്‌സ് മെറ്റര്‍”, ”കാരിഫോര്‍ കില്ലര്‍” എന്ന മുദ്രാവാക്യങ്ങളുയര്‍ത്തി പ്രക്ഷോഭം നടത്തുന്നുണ്ട്. ചില സ്റ്റോറുകള്‍ക്ക് അവര്‍ തീ വെച്ചു. കാരിഫോര്‍ കൈകള്‍ കറുത്ത രക്തത്താല്‍ മലിനമായിരിക്കുന്നു എന്ന മുദ്രാവാക്യവും ശക്തമാണ്.

Leave A Reply

error: Content is protected !!