തിരൂരങ്ങാടി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ, നവംബർ 26-ന് നടക്കുന്ന പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 25-ന് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കുമുന്നിൽ ധർണ നടത്തും. തിരൂരങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ പിഎച്ച്.ഡി. നേടിയ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കവറൊടി മുഹമ്മദിനെ യോഗത്തിൽ അനുമോദിച്ചു. എൻ. രവീന്ദ്രൻപിള്ള അധ്യക്ഷതവഹിച്ചു. കെ. രാമചന്ദ്രൻ, പി.ഐ. നാരായണൻകുട്ടി, കെ. ദാസൻ, ഒ.എം. വേണുഗോപാൽ, പി. സതീദേവി, എം.കെ. ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.