പ്രതിഷ്ഠാദിന ആഘോഷങ്ങൾക്ക് സമാപനമായി

പ്രതിഷ്ഠാദിന ആഘോഷങ്ങൾക്ക് സമാപനമായി

കോട്ടയ്ക്കൽ : പടിഞ്ഞാക്കര ശ്രീസുബ്രമണ്യൻ കോവിലിലെ പ്രതിഷ്ഠാദിന ആഘോഷങ്ങൾക്ക് സമാപനമായി.തന്ത്രി കല്ലൂർ മനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി കൊറ്റിവട്ടം ശശി നമ്പൂതിരിയുടെയും കാർമികത്വത്തിൽ, നവകം, ശുദ്ധികലശങ്ങൾ, ഉദയാസ്തമന പൂജ എന്നിവ നടന്നു.

കോട്ടയ്ക്കൽ രവി മാരാർ, കോട്ടയ്ക്കൽ സുഭാഷ് പി.എസ്.വി. നാട്യസംഘം, നിരഞ്ജൻ മാരാർ എന്നിവർ ചേർന്നൊരുക്കിയ കേളിയുടെ അകമ്പടിയോടെ, ചുറ്റുവിളക്ക്, ദീപാരാധന, വിശേഷാൽ അയ്യപ്പപൂജ എന്നിവയും നടന്നു.

Leave A Reply

error: Content is protected !!