അഫ്ഗാന്‍ പ്രശ്നത്തിൽ മധ്യസ്ഥ ചര്‍ച്ചക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ദോഹയിലെത്തി

അഫ്ഗാന്‍ പ്രശ്നത്തിൽ മധ്യസ്ഥ ചര്‍ച്ചക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ദോഹയിലെത്തി

അഫ്ഗാന്‍ വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപയോ ദോഹയിലെത്തി. ദോഹയില്‍ നടന്നുകൊണ്ടിരിക്കുന്ന യു.എസ് താലിബാന്‍ അനുരഞ്ജന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് വേണ്ടി ശനിയാഴ്ച്ച രാവിലെയാണ് ഇദ്ദേഹം ദോഹയിലെത്തിയത്.

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം അല്‍ത്താനിയുമായി പോംപയോ കൂടിക്കാഴ്ച്ച നടത്തി. താലിബാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ അനുരഞ്ജന ചര്‍ച്ചയുടെ ഇതുവരെയുള്ള പുരോഗതി ഇരുവരും വിലയിരുത്തി. അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികളുമായും താലിബാന്‍ പ്രതിനിധികളുമായും വെവ്വേറെ തന്നെ പോംപയോ കൂടിക്കാഴ്ച്ച നടത്തും.

Leave A Reply

error: Content is protected !!