തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട ഫോറങ്ങളും കവറുകളും വിതരണം ചെയ്തു.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട ഫോറങ്ങളും കവറുകളും വിതരണം ചെയ്തു.

മലപ്പുറം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട ഫോറങ്ങളും കവറുകളും വിതരണം ചെയ്തു. 15,16,17 നമ്പര്‍ ഫോറങ്ങളും 18,19 നമ്പര്‍ കവറുകളും ബിഗ് കവറുകളുമാണ് വിതരണം ചെയ്തത്. വോട്ടെണ്ണല്‍ ഏജന്റിന്റെ നിയമനം, പിന്‍വലിക്കല്‍, റിസള്‍ട്ട് ഷീറ്റ്, തെരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റ്, തെരഞ്ഞെടുപ്പ് ഏജന്റിന്റെ നിയമനം, പിന്‍വലിക്കല്‍ എന്നീ ഫോറങ്ങളാണ് വര്‍ണാധികാരികള്‍ക്കും ഉപ വര്‍ണാധികാരികള്‍ക്കും നല്‍കിയത്. ജില്ലാ പഞ്ചായത്ത്, 15 ബ്ലോക്ക് പഞ്ചായത്ത്, 12 നഗരസഭകള്‍ എന്നിവിടങ്ങളിലേക്കുള്ള ഫോറങ്ങളാണ് വിതരണം ചെയ്തത്.

Leave A Reply