പശ്ചിമേഷ്യൻ സമാധാനത്തിന് അമേരിക്കയും യു.എ.ഇയും തമ്മിൽ ധാരണയായി

പശ്ചിമേഷ്യൻ സമാധാനത്തിന് അമേരിക്കയും യു.എ.ഇയും തമ്മിൽ ധാരണയായി

പശ്ചിമേഷ്യൻ സമാധാനം ഉറപ്പാക്കാൻ യോജിച്ച നടപടികൾ കൈക്കൊള്ളാൻ അമേരിക്കയും യു.എ.ഇയും തമ്മിൽ ധാരണ. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപയോയും യു.എ.ഇ നേതാക്കളും അബൂദബിയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇസ്രായേലുമായി യു.എ.ഇ രൂപപ്പെടുത്തിയ കരാർ പശ്ചിമേഷ്യൻ സമാധാന മാർഗത്തിൽ മികച്ച ചുവടുവെപ്പായി മാറുമെന്നും മൈക് പോംപയോ പറഞ്ഞു.

ഗൾഫ് ഉൾപ്പെടെ പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന സംഘർഷം പരിഹരിക്കേണ്ടത് ലോക സമാധാനത്തിനു തന്നെ പ്രധാനമാണെന്ന് മൈക് പോംപയോയുമായുള്ള ചർച്ചയിൽ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡപ്യൂട്ടി സുപ്രീം കമാന്ററുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു. തീവ്രവാദം, പ്രകോപനപരമായ നടപടികൾ എന്നിവ അമർച്ച ചെയ്യാൻ ഒരുമിച്ചുള്ള നീക്കം ആവശ്യമാണെന്നും ഇരു നേതാക്കളും വ്യക്തമാക്കി. അന്തർദേശീയ സമൂഹം ഇക്കാര്യത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കണം.

Leave A Reply

error: Content is protected !!