കോവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജി20 രാജ്യങ്ങള്‍ ധാരണയിലെത്തി

കോവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജി20 രാജ്യങ്ങള്‍ ധാരണയിലെത്തി

കോവിഡ് സാഹചര്യത്തിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി സഹകരിക്കാൻ ജി20 രാജ്യങ്ങൾ ധാരണയിലെത്തി. ഇതിന്‍റെ ഭാഗമായി കോവിഡ് വാക്സിൻ വികസിപ്പിക്കാൻ 4.6 ബില്യൺ ഡോളർ കൂടി അംഗ രാഷ്ട്രങ്ങളുമായി ചേർന്ന് കൈമാറും. നിലവിൽ കൈമാറിയ തുകക്ക് പുറമേയാണിത്. ഉച്ചകോടിയുടെ പ്രഖ്യാപനം നടക്കും. ഇതിന് മുന്നോടിയായി ഇന്ന് അംഗ രാജ്യങ്ങൾ തമ്മിൽ വീണ്ടും ചർച്ച നടത്തും.

ഡിസംബറിന് മുന്നോടിയായി 4 ബില്യണിലേറെ ഡോളർ കൂടി കോവിഡ് വാക്സിൻ ഗവേഷണത്തിന് വേണമെന്ന് ഐക്യാരാഷ്ട്രസഭാ സെക്രട്ടറി ജനറൽ പറഞ്ഞു. ഈ തുക ജി20 അംഗ രാഷ്ട്രങ്ങൾ നൽകുമെന്ന് വാഗ്ദാനം ലഭിച്ചതായി ആഗോള വാക്സിൻ സഖ്യത്തിന്‍റെ സിഇഒ അറിയിച്ചു. ലോകത്തെ വൻകിട രാഷ്ട്രങ്ങളും ഇന്ത്യയുമടക്കം 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും നാല് ക്ഷണിതാക്കളായ രാജ്യങ്ങളുമാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.

Leave A Reply

error: Content is protected !!