ആപ്പിളിന്‍റെ 14 യൂണിറ്റ് ഫോണുകള്‍ മോഷ്ടിച്ച് ഡെലിവറി ബോയി

ആപ്പിളിന്‍റെ 14 യൂണിറ്റ് ഫോണുകള്‍ മോഷ്ടിച്ച് ഡെലിവറി ബോയി

ഐഫോണ്‍ 12 പ്രോ മാക്‌സിന്റെ 14 യൂണിറ്റ് ഫോണുകള്‍ മോഷ്ടിച്ച് ഡെലിവറി ബോയി അറസ്റ്റിൽ. ചൈനയിൽ ആണ് സംഭവം. ടാങ് എന്ന വ്യക്തി ചൈനയിൽ ഗുയിഷോ പ്രവിശ്യയിലെ ഗുയാങ്ങിലെ അംഗീകൃത റീസെല്ലറില്‍ നിന്ന് 14 ഐഫോണുകൾ ഡെലിവറിക്ക് വേണ്ടി ഓർഡർ ചെയ്തു. എന്നാൽ ഫോണുകൾ ലഭിച്ചപ്പോൾ ഇയാൾ ഓഡറുകൾ റദ്ധാക്കി. അതിന് ശേഷം റദ്ധാക്കിയതിൻറെ പിഴയായി 10 യുവാന്‍ നല്‍കുകയും ചെയ്തു.

എന്നാൽ റദ്ധാക്കിയ ഫോൺ യാങ് കടയിൽ തിരിച്ച് നൽകിയില്ല. ഇത്രയും ഫോണുകളുമായി അയാൾ മുങ്ങി. ഇതോടെ ഇയാളെ പറ്റി ഒരു വിവരവും ഇല്ലാതായി. പൊലീസിന് ഒരു വിവരവും ഇല്ലാതിരിക്കെ യാങ് മോഷ്ടിച്ച ഐഫോണ്‍ 12 പ്രോ മാക്‌സ് യൂണിറ്റുകള്‍ ചിലത് ഇയാൾ വിറ്റതോടെ പൊലീസിന് ചെറിയ തെളിവുകൾ ലഭിച്ചു. 1,12,900 രൂപയാണ് ഒരു ഐഫോൺ 12 പ്രൊ മാക്സിന്റെ വില. വിറ്റ ഫോണിൻറെ തെളിവ് വച്ച് ഇയാളെ ലോക്കൽ പോലീസ് പിടികൂടി. 18 ലക്ഷം രൂപ വിലവരുന്ന ഫോണുകൾ ആണ് ഇയാൾ മോഷ്ടിച്ചത്.

Leave A Reply

error: Content is protected !!