ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ പൊലീസുകാരനെയും കുടുംബത്തെയും കൊലപ്പെടുത്തി

ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ പൊലീസുകാരനെയും കുടുംബത്തെയും കൊലപ്പെടുത്തി

ലക്നൗ: ചവറ് കളയുന്നതുമായി ബന്ധപ്പെട്ട് ബന്ധുക്കൾ തമ്മിലുണ്ടായ തർക്കം കൂട്ടക്കൊലപാതകത്തിൽ കലാശിച്ചു. ഉത്തർപ്രദേശിലെ ഗായത്രി നഗറില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഞെട്ടിക്കുന്ന സംഭവം. പൊലീസ് കോൺസ്റ്റബിൾ ആയ അഭിജിത് വര്‍മ്മ (27), സഹോദരി നിഷ വര്‍മ്മ (29), അമ്മ രാമവതി (54) എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഘമായെത്തിയ ബന്ധുക്കൾ ഇവരെ വീടിന് പുറത്തേക്ക് വലിച്ചിറക്കി കൂർത്ത ആയുധങ്ങളും ലാത്തിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് സർക്കിൾ ഓഫീസർ അലോക് കുമാർ അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

സംഭവത്തിൽ ഇവരുടെ ബന്ധുക്കളായ ശിവ് പൂജൻ, ദേവ് രാജ്,ബബ്ലു എന്നിവരെ കഴിഞ്ഞ ദിവസം അർദ്ധ രാത്രിയോടെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു.

Leave A Reply

error: Content is protected !!