ആശ്രിത നിയമനത്തിലൂടെ ജോലി കിട്ടാൻ മകന്‍ പിതാവിനെ കൊലപ്പെടുത്തി

ആശ്രിത നിയമനത്തിലൂടെ ജോലി കിട്ടാൻ മകന്‍ പിതാവിനെ കൊലപ്പെടുത്തി

റാംഗഡ്: ആശ്രിത നിയമനം വഴി തൊഴിൽ നേടുന്നതിനായി പിതാവിനെ കൊലപ്പെടുത്തി മകന്‍. ഝാർഖണ്ഡിലെ റാംഗഡ് സ്വദേശിയായ കൃഷ്ണ റാം (55) എന്നയാളാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ഇയാളുടെ മകനായ മുപ്പത്തിയഞ്ചുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബർക്കകനയിലെ സെൻട്രൽ കോൾ ഫീൽഡ്സ് ലിമിറ്റഡിലെ സെക്യൂരിറ്റി ഗാർഡായിരുന്നു കൃഷ്ണ റാം. കമ്പനി നിയമം അനുസരിച്ച് അവരുടെ ജീവനക്കാരൻ സർവീസിലിരിക്കെ മരണപ്പെട്ടാൽ നിയമപരമായ ആശ്രിതന് തൊഴിൽ ലഭിക്കും. ഇതിനായാണ് മകന്‍ ഇത്തരമൊരു കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

Leave A Reply

error: Content is protected !!