കനാലില്‍ മരിച്ച യുവാവിന്റേത് കൊലപാതകം: രണ്ട് പേർ അറസ്റ്റിൽ 

കനാലില്‍ മരിച്ച യുവാവിന്റേത് കൊലപാതകം: രണ്ട് പേർ അറസ്റ്റിൽ 

തൃശൂർ: കനാലിൽ മരിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ യുവാവിന്റേത് കൊലപാതമാണെന്ന് പോലീസ് അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊരടി തിരുമുടിക്കുന്നില്‍ വാടകയ്ക്കു താമസിക്കുന്ന എബിന്‍ ഡേവിസാണ് (33) മരിച്ചത്.  ഇയാളുടെ സുഹൃത്തുക്കളായ അനിലും വിജിത്തും ആണ് അറസ്റ്റിലായത്.

കള്ള് ഷാപ്പിൽ വച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊരട്ടി കട്ടപ്പുറത്തെ ഷാപ്പില്‍ മൂന്ന് പേരും ചേർന്ന് മദ്യപിച്ചു. ഇതിനിടെ, അനിലന്റെ പഴ്സ് എബിന്‍ മോഷ്ടിച്ചു. ഇതിനെ ചൊല്ലിയുണ്ടായ തർക്കത്തിലാണ് കൊലപാതകം നടന്നത്. അനിലും വിജിത്തും ചേർന്ന് എബിനെ അടിച്ച അവശനാക്കി. അടിയിൽ എബിൻറെ വാരിയെല്ല് ഒടിഞ്ഞ് ആന്തരികാവയവങ്ങളില്‍ തുളഞ്ഞ് കയറി. എബിനെ കനാലില്‍ തള്ളിയിട്ട ശേഷം ഇരുവരും മടങ്ങി. തുടർന്ന് ഇരുവരും രാവിലെയെത്തി എബിൻറെ മരണം ഉറപ്പാക്കി.  ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ കൊരട്ടി പോലീസ് ആണ് ഇവരെ പിടികൂടിയത്.

Leave A Reply

error: Content is protected !!