മത്സരിക്കാനൊരുങ്ങി സഹോദരങ്ങളുടെ ഭാര്യമാർ

മത്സരിക്കാനൊരുങ്ങി സഹോദരങ്ങളുടെ ഭാര്യമാർ

പുതുക്കാട്: പുതുക്കാട് പഞ്ചായത്തിലെ തെക്കേ തൊറവ് 14 ാം വാർഡിൽ സഹോദരങ്ങളുടെ ഭാര്യമാർ നേർക്കുനേർ മത്സരിക്കാൻ ഒരുങ്ങുകയാണ്. ആര് ജയിച്ചാലും കുറ്റിക്കാടൻ കുടുംബത്തിന് തന്നെ നേട്ടം. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഫിലോമിന കഴിഞ്ഞ തവണ സി.പി.എം പ്രതിനിധിയായി വിജയിക്കുകയുണ്ടായിരുന്നു. ഇത്തവണയും എൽ.ഡി.എഫ് സ്ഥാനാർത്ഥി, ഫിലോമിന തന്നെ. ഫിലോമിനയെ പിടിച്ചുകെട്ടാൻ കോൺഗ്രസ് രംഗത്തിറക്കിയ മേരി ഫിലോമിനയുടെ ഭർത്തൃ സഹോദര ഭാര്യയാണ്.

അടുത്തയിടെ വരെ ഒരേ വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. കുറ്റിക്കാടൻ ആൻഡ്രൂസിന്റെ മക്കളായ ഫ്രാൻസിസിന്റെയും ജോൺസന്റെയും ഭാര്യമാരാണ് ഫിലോമിനയും മേരിയും. മേരിയുടെയും, ഫിലോമിനയുടെയും ഭർത്താക്കന്മാർ ഓട്ടോ ഡ്രൈവർമാരാണ്. ഇരുവർക്കും രണ്ട് മക്കൾ വീതം ഉണ്ട്. മേരി ടൈലറും, തുന്നൽ ടീച്ചറുമാണ്. ഫിലോമിനയ്ക്ക് തൊഴിൽ ഇല്ല . ഇരുവർക്കുമെതിരെ എൽ.ഡിഎയുടെ സ്ഥാനാർത്ഥിയായി ഭാഗ്യലക്ഷ്മിയാണ് മത്സരത്തിനുള്ളത്.

Leave A Reply

error: Content is protected !!