സൗദി പുറത്തിറക്കിയ പുതിയ 20 റിയൽ കറൻസി പിൻവലിച്ചു

സൗദി പുറത്തിറക്കിയ പുതിയ 20 റിയൽ കറൻസി പിൻവലിച്ചു

റിയാദ്: ഇന്ത്യയുടെ അതിർത്തികളെ തെറ്റായി ചിത്രീകരിച്ച് സൗദി പുറത്തിറക്കിയ പുതിയ കറൻസി പിൻവലിച്ചതായി റിപ്പോർട്ട്. ജി 20 ഉച്ചകോടിയ്ക്ക് മുന്നോടിയായാണ് സൗദി കറൻസി പിൻവലിക്കാൻ തീരുമാനിച്ചത്. ഇന്ത്യയുടെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനം.

കശ്മീരിനെ പ്രത്യേക രാജ്യമായി കാണിച്ച് സൗദി പുറത്തിറക്കിയ പുതിയ 20 റിയാല്‍ കറന്‍സിയാണ് പിന്‍വലിച്ചത്. കറന്‍സിയിലെ ഭൂപടത്തിലെ തെറ്റ് തിരുത്തണമെന്ന് ഇന്ത്യ റിയാദ് അംബാസഡറോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കറന്‍സി പിന്‍വലിക്കുകയും പ്രിന്റിങ് നിര്‍ത്തിവയ്ക്കുകയും ചെയ്തതായാണു പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
Leave A Reply
error: Content is protected !!