കൊവിഡ്; ലാല്‍ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ താല്‍ക്കാലികമായി അടച്ചു

കൊവിഡ്; ലാല്‍ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ താല്‍ക്കാലികമായി അടച്ചു

57 ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ മസൂറിയില്‍ പ്രവര്‍ത്തിക്കുന്ന ലാല്‍ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ താല്‍ക്കാലികമായി അടച്ചു. രണ്ട് ദിവസത്തേക്കാണ് അടച്ചിരിക്കുന്നത്. കൂടുതൽ പോസിറ്റീവ് കേസുകൾ സ്ഥീരികരിച്ചാൽ തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

എന്നാല്‍ ഹോസ്റ്റലുകള്‍ ഈമാസം 30 വരെ അടച്ചിടും. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, ഐ.ആര്‍.എസ് തസ്തികയില്‍ ഫൗണ്ടേഷന്‍ കോഴ്‌സിന് ചേര്‍ന്ന 428 ട്രയിനിങ് ഓഫിസര്‍മാരാണ് ഹോസ്റ്റലിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരെ ക്വാറന്‍റീനിലാക്കി. ബാക്കിയുള്ളവർ നിരീക്ഷണത്തിലാണ്.

Leave A Reply

error: Content is protected !!