മ​യ​ക്കു​ മ​രു​ന്നു​മാ​യി വി​ദ്യാ​ർ​ഥി​യ​ട​ക്കം മൂ​ന്നു പേ​ർ പി​ടി​യി​ൽ

മ​യ​ക്കു​ മ​രു​ന്നു​മാ​യി വി​ദ്യാ​ർ​ഥി​യ​ട​ക്കം മൂ​ന്നു പേ​ർ പി​ടി​യി​ൽ

പെ​രു​മ്പാ​വൂ​ർ: ല​ഹ​രി​മ​രു​ന്നാ​യ എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​ക​ളു​മാ​യി വി​ദ്യാ​ർ​ഥി​യ​ട​ക്കം മൂ​ന്നു പേ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. മലപ്പുറം കോട്ടക്കല്‍ കൂട്ടേരി വീട്ടില്‍ മുഹമ്മദ് ഫാരിസ് (21), മലപ്പുറം വഴിക്കടവ് താഴത്തേ വീട്ടില്‍ ജുനൈസ് (19), കോഴിക്കോട് വെള്ളിമാട് വളപ്പില്‍ അമല്‍ദേവ് (20) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ അമല്‍ദേവ് വിദ്യാര്‍ത്ഥിയാണ്.

വില്‍പ്പനയ്ക്കായ് കൊണ്ടുവന്നതാണ് മയക്കുമരുന്ന് സ്റ്റാമ്പുകള്‍. പൊതുമാര്‍ക്കറ്റില്‍ ഒരു ലക്ഷത്തിലേറെ രൂപ വില വരും. ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്നു 45 എ​ൽ​എ​സ്‌​ഡി സ്റ്റാ​മ്പു​ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വിക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായ് പിന്തുടര്‍ന്നാണ് പിടികൂടിയത്.

Leave A Reply

error: Content is protected !!