യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക അക്കൗണ്ട് സ്ഥാനമേൽക്കുന്ന ദിവസം മുതൽ ജോ ബൈഡന് നൽകും

യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക അക്കൗണ്ട് സ്ഥാനമേൽക്കുന്ന ദിവസം മുതൽ ജോ ബൈഡന് നൽകും

യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക അക്കൗണ്ട് സ്ഥാനമേൽക്കുന്ന ദിവസം മുതൽ ജോ ബൈഡന് ബൈ​ഡ​ന് ന​ൽ​കു​മെ​ന്ന് ട്വി​റ്റ​ർ അ​റി​യി​ച്ചു. @POTUS എ​ന്ന അ​ക്കൗ​ണ്ടാ​ണ് ബൈ​ഡ​ന് കൈ​മാ​റു​ക. ഇ​തി​ന്‍റെ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും ട്വി​റ്റ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ബൈഡൻ പ്രസിഡന്റായി ചുമതലയേൽക്കുന്ന 2021 ജനുവരി 20 മുതൽ വൈറ്റ് ഹൗസിന്റെ ട്വിറ്റർ അക്കൗണ്ട് പുതിയ പ്രസിഡന്റിന് കൈമാറാനുള്ള തയ്യാറെടുപ്പുകൾ ട്വിറ്റർ നടത്തി വരികയാണ്. 2017 ൽ ഡൊണാൾഡ് ട്രംപിന്റെ അധികാര കൈമാറ്റ സമയത്തെ നടപടി ക്രമങ്ങൾ തന്നെയായിരിക്കും ഇത്തവണയും പിന്തുടരുന്നതെന്നും ട്വിറ്റർ അറിയിച്ചു. നാഷണൽ ആർക്കൈവ്‌സ് ആൻഡ് റെക്കോർഡ് അഡ്മിനിസ്‌ട്രേഷന്റെ നിർദ്ദേശങ്ങൾ സ്വീകരിച്ചു കൊണ്ടായിരിക്കും ഇതെന്നാണ് ട്വിറ്റർ അറിയിക്കുന്നത്.

Leave A Reply

error: Content is protected !!