യുവാവിന്‍റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്

യുവാവിന്‍റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്

തൃശ്ശൂർ: കൊരട്ടിയിൽ യുവാവിന്‍റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. രണ്ടു ദിവസം മുമ്പാണ് 33 കാരനായ വലിയ വീട്ടിൽ എബിന്‍റെ മൃതദേഹം കൊരട്ടി പടിഞ്ഞാറേ അങ്ങാടിയിൽ ഇറിഗേഷൻ കനാലിൽ കണ്ടെത്തിയത്. കൊരട്ടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ്  സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. കള്ളുഷാപ്പിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.

സംഭവത്തിൽ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട് . അനിൽ , വിജിത് എന്നിവരാണ് പിടിയിൽ ആയത്. കൊല്ലപ്പെട്ട എബിനും അനിലും വിജിത്തും സുഹൃത്തുക്കൾ ആണ്. സംഭവ ദിവസം മൂവരും ഷാപ്പിൽ എത്തി ഒരുമിച്ചു കള്ളു കുടിച്ചു.
ഇതിനിടെ എബിൻ പ്രതികളുടെ പേഴ്സും, ഫോണും മോഷ്ടിച്ചു. ഇത്  തർക്കത്തില്‍  കലാശിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് ആന്തരിക അവയവങ്ങൾ തകർന്ന് രക്തസ്രവം ഉണ്ടായതാണ് മരണ കാരണം എബിന്‍റെ വാരിയെല്ലുകളും ഒടിഞ്ഞിരുന്നു .

രാത്രി കനാലിൽ മൃതദേഹം ഉപേക്ഷിച്ച പ്രതികൾ പുലർച്ചെ നാലു മണിയോടെ തിരിച്ചെത്തി മരണം ഉറപ്പിച്ചു. പിന്നീട് അയൽ സംസ്ഥാനത്തേക്ക് കടക്കുന്നതിനിടയിലാണ് പിടിയിലായത്. രണ്ടു പ്രതികളും കഞ്ചാവ് ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതികളാണ്.

Leave A Reply

error: Content is protected !!