അനധികൃത മദ്യവില്‍പന; അഞ്ച് ജീവനക്കാര്‍ അറസ്റ്റില്‍

അനധികൃത മദ്യവില്‍പന; അഞ്ച് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്ലം: കൊട്ടാരക്കരയില്‍ അനധികൃത മദ്യവില്‍പ്പന നടത്തിയ ബാറില്‍ പൊലീസ് റെയ്‍ഡ്. അഞ്ച് ജീവനക്കാരെ അറസ്റ്റ് ചെയ്തു. കൊട്ടാരക്കരയ്ക്ക് സമീപം അമ്പലക്കര റീജൻസിലായിരുന്നു സർക്കാർ അനുവദിച്ചിട്ടുള്ള സമയത്തിന് ശേഷവും മദ്യ വിൽപന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് റെയ്ഡ് നടത്തിയത്. റെയ്ഡിനെ തുടർന്ന് അനധികൃത മദ്യവിൽപനയിലൂടെ നേടിയ ഒന്നര ലക്ഷം രൂപയും പൊലീസ് ഇവിടെ നിന്ന് കണ്ടെത്തി.

റെയ്ഡിനെ തുടർന്ന് 98 കുപ്പി മദ്യവും 1,59,000 രൂപയും പിടിച്ചെടുത്തു. റെയ്ഡ് നടക്കുന്ന സമയത്ത് ബാറിൽ ഉണ്ടായിരുന്ന അഞ്ച് ജീവനക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർ നടപടികൾക്കായി കേസ് പൊലീസ് എക്‌സൈസിന് കൈമാറും. കൊല്ലം റൂറല്‍ എസ്പിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Leave A Reply

error: Content is protected !!