സിനിമ, മോഡലിംഗ് രംഗത്ത് സജീവമായിരുന്ന സന ഖാന്‍ വിവാഹിതയായി

സിനിമ, മോഡലിംഗ് രംഗത്ത് സജീവമായിരുന്ന സന ഖാന്‍ വിവാഹിതയായി

സിനിമ, മോഡലിംഗ് രംഗത്ത് സജീവമായിരുന്ന സന ഖാന്‍ വിവാഹിതയായി. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ മുഫ്‍തി അനസ് ആണ് സനാ ഖാന്റെ വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹം ഇന്നലെ വൈകുന്നേരമായിരുന്നു നടക്കുകയുണ്ടായത്. വിവാഹ ചടങ്ങില്‍ നിന്നുള്ള വധുവിന്‍റെയും വരന്‍റെയും വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

അതിസുന്ദരിയായി വെള്ള നിറത്തിലുള്ള ഗൗണ്‍ ആണ് സന ഖാന്‍ ധരിച്ചിരിക്കുന്നത്. മുഫ്‍തി അനസ് വെള്ള നിറത്തില്‍ തന്നെയുള്ള കുര്‍ത്തയും പൈജാമയും ഒരു സ്ലീവ്‍ലെസ് ജാക്കറ്റും ധരിച്ചിരിക്കുന്നു. ഇരുവരും പടികള്‍ ഇറങ്ങിവരുന്നതും കുടുംബാംഗങ്ങള്‍ക്കൊപ്പമിരുന്ന് കേക്ക് മുറിക്കുന്നതും വീഡിയോകളില്‍ കാണാൻ കഴിയും. കൊറിയോഗ്രഫര്‍ മെല്‍വിന്‍ ലൂയിസുമായുള്ള ബന്ധം സന ഖാന്‍ അവസാനിപ്പിച്ചത് ഈ വര്‍ഷം തുടക്കമായിരുന്നു. ഗാര്‍ഹികപീഢനാരോപണവും മെല്‍വിന് എതിരെ സന നടത്തിയിരുന്നു.

സിനിമാ മേഖല പൂര്‍ണ്ണമായും ഉപേക്ഷിച്ച് ആത്മീയ പാത സ്വീകരിക്കുന്നതായി, സന ഖാന്‍ കഴിഞ്ഞ മാസം നടത്തിയ പ്രസ്താവന വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഷോ ബിസിനസ് വിടുകയാണെന്നും മനുഷ്യത്വത്തെ സേവിക്കാനും ദൈവത്തെ പിന്തുടരാനുമാണ് തന്‍റെ തീരുമാനമെന്നും സന അറിയിക്കുകയുണ്ടായിരുന്നു.

“മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാൻ എന്‍റെ മതത്തിൽ തിരഞ്ഞു. ലോകത്തിലെ ഈ ജീവിതം യഥാർത്ഥത്തിൽ മരണാനന്തര ജീവിതത്തെ മികച്ച രീതിയിലാക്കുവാന്‍ വേണ്ടിയാകണമെന്ന് ഞാൻ മനസ്സിലാക്കി. അടിമകൾ തന്‍റെ സ്രഷ്ടാവിന്‍റെ കല്പനയനുസരിച്ചു ജീവിക്കണമെന്നും സമ്പത്തും പ്രശസ്തിയും ഏക ലക്ഷ്യമാക്കി മാറാതിരുന്നാല്‍ നന്നായിരിക്കുമെന്നും ഞാന്‍ തിരിച്ചറിഞ്ഞു. സഹോദരീ സഹോദരന്മാര്‍ ആരും തന്നെ ഇനി തന്നോട് ഷോബിസ് മേഖല സംബന്ധിച്ച ജോലികള്‍ക്കായി എന്നെ സമീപിക്കരുത്. ഇത് എന്‍റെ ജീവിതത്തിലെ സന്തോഷമുള്ള നിമിഷമാണ്, എനിക്ക് അല്ലാഹു നല്ല വഴി കാണിച്ചുതരട്ടെ എന്ന് ആഗ്രഹിക്കുന്നു”, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെ സന പുതിയ തീരുമാനം വ്യക്തമാക്കിയിരുന്നു.

Leave A Reply

error: Content is protected !!