തമിഴ്നാട്ടിൽ ബിജെപിയുമായി സഖ്യം തുടരും; മുഖ്യമന്ത്രി പളനിസ്വാമി

തമിഴ്നാട്ടിൽ ബിജെപിയുമായി സഖ്യം തുടരും; മുഖ്യമന്ത്രി പളനിസ്വാമി

തമിഴ്‌നാട്ടിൽ ബിജെപി- എഐഎഡിഎംകെ സഖ്യം തുടരുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി അമിത് ഷാ പങ്കെടുത്ത പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ഉണ്ടാക്കിയ സഖ്യം തുടരും. തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് 10 വർഷം ഞങ്ങൾ നല്ല ഭരണം നൽകി. 2021 ലെ തെരഞ്ഞെടുപ്പിലും സഖ്യം ചേർന്ന് മത്സരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തമിഴ്‌നാട് എന്നും പിന്തുണയ്ക്കുമെന്നും” പളനിസ്വാമി വ്യക്തമാക്കി.

Leave A Reply

error: Content is protected !!