മയക്കുമരുന്ന് ഉപയോഗം ; ഹാസ്യതാരം ഭാരതി അറസ്റ്റില്‍

മയക്കുമരുന്ന് ഉപയോഗം ; ഹാസ്യതാരം ഭാരതി അറസ്റ്റില്‍

മുംബൈ: ഹാസ്യതാരം ഭാരതി സിങ്ങിനെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്യുകയുണ്ടായി. ഭാരതിയുടെ വീട്ടില്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തതിനെ തുടര്‍ന്ന് ഭാരതിയെയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാചിയ്യയെയും എന്‍.സി.ബി. കസ്റ്റഡിയിലെടുക്കുകയുണ്ടായിരുന്നു. ചോദ്യം ചെയ്യലിന് ഒടുവിലാണ് ഭാരതിയെ അറസ്റ്റ് ചെയ്യുന്നത്. ഭാരതിയും ഭര്‍ത്താവ് ഹര്‍ഷും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി കുറ്റസമ്മതം നടത്തിയതായി അധികൃതര്‍ അറിയിച്ചു.

ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തതായി എന്‍സിബി മേഖലാ ഡയറക്ടര്‍ സമീര്‍ വാങ്കഡേ അറിയിക്കുകയുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി മുംബൈയിലെ മറ്റൊരു കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു ലഹരിവില്‍പനക്കാരനെ എന്‍സിബി പിടികൂടി. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് ഭാരതി സിങ്ങിന്റെ അന്ധേരിയിലുള്ള വീട്ടില്‍ പരിശോധന നടത്തുകയുണ്ടായത്.

ടെലിവിഷന്‍ ചാനലുകളിലെ ഹാസ്യപരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയമായ താരമാണ് ഭാരതി സിങ്. സുശാന്ത് സിങ് രജ്പുതിന്റെ മരണത്തെ തുടര്‍ന്ന് ഹോളിവുഡിലെ ലഹരി ഇടപാടുകള്‍ സംബന്ധിച്ച് എന്‍സിബി നടത്തിവരുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഈ അറസ്റ്റും.

Leave A Reply

error: Content is protected !!