അനധികൃത സ്വത്ത് സമ്പാദന കേസ്: ഡികെ ശിവകുമാറിന് സിബിഐ സമന്‍സ്‌

അനധികൃത സ്വത്ത് സമ്പാദന കേസ്: ഡികെ ശിവകുമാറിന് സിബിഐ സമന്‍സ്‌

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍  കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിബിഐ സമന്‍സ്‌ നല്‍കി. 23 നു ഹാജരാകാനാണ് സി ബി ഐ ആവശ്യപ്പെട്ടിരിക്കുന്നത്. നവംബര്‍ 19 ന് സി ബി ഐ ഓഫീസര്‍മ്മാര്‍ വീട്ടിലെത്തിയിരുന്നുവെങ്കിലും താന്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും സ്വകാര്യ ചടങ്ങിന്റെ ഭാഗമായി പുറത്തായിരുന്നുവെന്നും ശിവകുമാര്‍ വ്യക്തമാക്കി.

പിന്നീട് വീട്ടിലെത്തിയപ്പോഴാണ് നോട്ടീസ് ലഭിച്ചതെന്നും പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. നവംബര്‍ 25ന് ഹാജരാകാന്‍ അനുമതി തേടുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ അഞ്ചാം തിയ്യതി ശിവകുമാറുമായി ബന്ധപ്പെട്ട 14 കേന്ദ്രങ്ങളില്‍ സി ബി ഐ റെയ്ഡ് നടത്തിയിരുന്നു .

 

Leave A Reply

error: Content is protected !!