ക്രിക്കറ്റിൽ ദ്രാവിഡും കോലിയും പ്രിയപ്പെട്ടവര്‍; വനിതാ ക്രിക്കറ്റര്‍ പ്രിയ പൂനിയ

ക്രിക്കറ്റിൽ ദ്രാവിഡും കോലിയും പ്രിയപ്പെട്ടവര്‍; വനിതാ ക്രിക്കറ്റര്‍ പ്രിയ പൂനിയ

ദില്ലി: ഇന്ത്യയിലെ അറിയപ്പെടുന്ന കായികതാരങ്ങളില്‍ ഒരാളാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം പ്രിയ പൂനിയ. കുറഞ്ഞ ക്രിക്കറ്റ് മത്സരങ്ങളെ കളിച്ചിട്ടുള്ളുവെങ്കിലും പ്രിയ ഏറെ പ്രശസ്തയാണ്. കഴിഞ്ഞ ദിവസം താരം ഇന്‍സ്റ്റഗ്രാമില്‍ ആരാധകരോട് സംസാരിക്കികയുണ്ടായിരുന്നു.

നിരവധി പേരാണ് താരവുമായി സംവദിക്കുകയുണ്ടായത്. സംസാരത്തിനിടെ ക്രിക്കറ്റില്‍ തന്റെ മാതൃകയാരെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ പ്രിയ. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ഇപ്പോഴത്തെ നായകന്‍ വിരാട് കോലി എന്നിവരാണ് തന്റെ പ്രിയപ്പെട്ട താരമെന്നാണ് ഇന്ത്യന്‍ ഓപ്പണര്‍ പറയുകയുണ്ടായത്. ഒരു ആരാധകന്‍ ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രിയ.

നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായ ടെസ്റ്റില്‍ എന്നപോലെ ഏകദിനത്തിലും മികച്ച റെക്കോഡിന് ഉടമയാണ്. 344 ഏകദിനങ്ങളില്‍ നിന്ന് 10,000ല്‍ കൂടുതല്‍ റണ്‍സ് ദ്രാവിഡ് നേടിയിട്ടുണ്ട്. 164 ടെസ്റ്റില്‍ 13,288 റണ്‍സും നേടിയിട്ടുണ്ട്. കോലിയാവട്ടെ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മിക്ക റെക്കോഡുകളും നേടിയെടുത്തിട്ടുണ്ട് . ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 50ല്‍ കൂടുതല്‍ ശരാശരിയുള്ള ഏകതാരമാണ് കോലി.

യുഎഇയില്‍ അവസാനിച്ച വനിത ടി20 ചലഞ്ചില്‍ സൂപ്പര്‍നോവാസിന്റെ താരമായിരുന്നു പ്രിയ. എന്നാല്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചത്. അതിൽ 41 റണ്‍സാണ് നേടിയെടുത്തത്.

Leave A Reply

error: Content is protected !!