ഈ വർഷത്തെ ചേംബര്‍ അവാര്‍ഡുകൾ പ്രഖ്യാപിച്ചു

ഈ വർഷത്തെ ചേംബര്‍ അവാര്‍ഡുകൾ പ്രഖ്യാപിച്ചു

കണ്ണൂര്‍: നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ നല്‍കുന്ന ചേംബര്‍ അവാര്‍ഡ് 2020 പ്രഖ്യാപിച്ചു.മികച്ച വ്യാപാരിയായി എം.വി. രാമകൃഷ്ണനെയും (എമ്മാര്‍ ലിങ്ക് ഫാര്‍മാ പ്രൈവറ്റ ലിമിറ്റഡ് കണ്ണൂര്‍) വ്യവസായിയായി മുഹമ്മദ് ഫൈസലിനേയും (ഓസോണ്‍ ലൈഫ് പ്രൈവറ്റ് ലിമിറ്റഡ് കണ്ണൂര്‍) ആതുരശുശ്രൂഷാ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോക്ടര്‍ കെ.ജെ. ദേവസ്യ (ലൂര്‍ദ് ഹോസ്പിറ്റല്‍ തളിപ്പറമ്പ്) എന്നിവരെ തെരെഞ്ഞെടുത്തു.

നാളെ വൈകിട്ട് 4.30ന് ചേംബര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ അവാര്‍ഡ് വിതരണം ചെയ്യും. വിദ്യാഭ്യസ രംഗത്ത് മികച്ച വിജയം കൈവരിച്ച ചേംമ്പര്‍ മെമ്പര്‍മാരുടെ മക്കളേയും ചടങ്ങില്‍ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് കെ വിനോദ് നാരായണന്‍, ഓണററി സെക്രട്ടറി ഹനീഷ് കെ. വാണിയംകണ്ടി, പി.പി. ഷമീം തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!