ഇന്ത്യന്‍ വംശജയായ മാലാ അഡിഗ പ്രസിഡന്റ് ബൈഡന്റെ ഭാര്യയുടെ പോളിസി ഡയറക്ടറായി ചുമതലയേറ്റു

ഇന്ത്യന്‍ വംശജയായ മാലാ അഡിഗ പ്രസിഡന്റ് ബൈഡന്റെ ഭാര്യയുടെ പോളിസി ഡയറക്ടറായി ചുമതലയേറ്റു

വാഷിങ്ടണ്‍: യു.എസില്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യ ജില്‍ ബൈഡന്റെ പോളിസി ഡയറക്ടറായി ഇന്ത്യന്‍ വംശജ മാലാ അഡിഗയെ നിയമിച്ചു. ജോ ബൈഡന്റെയും കമല ഹാരിസിന്റെയും പ്രചാരണ കമ്മിറ്റിയിലെ ഉപദേശകയായും മാല പ്രവര്‍ത്തിച്ചിരുന്നു. നേരത്തെ ബൈഡന്‍ ഫൗണ്ടേഷനിലെ ഉന്നത വിദ്യാഭ്യാസ സൈനിക കുടുംബ ഡയറക്ടറായിരുന്നു.

ഒബാമ ഭരണകൂടത്തിലും ഇവര്‍ പ്രധാനപ്പെട്ട വദവി വഹിച്ചിരുന്നു. അക്കാദമിക്‌സ് പ്രോഗ്രാമിന്റെ ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു അവര്‍. ഗ്ലോബല്‍ വുമണ്‍സ് ഇഷ്യൂസിലെ സ്‌റ്റേറ്റ് സെക്രട്ടറിയായും സീനിയര്‍ അഡൈ്വസറായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അസോസിയേറ്റ് അറ്റോര്‍ണര്‍ ജനറലിന്റെ കൗണ്‍സലായിട്ടാണ് ഒബാമ ഭരണകൂടത്തില്‍ മാല അഡിഗ പ്രവര്‍ത്തനം തുടങ്ങിയത്.

Leave A Reply

error: Content is protected !!