സ്ഥാനാര്‍ഥികള്‍ക്കെതിരെ വ്യാജ പ്രചാരണം: കര്‍ശന നടപടി

സ്ഥാനാര്‍ഥികള്‍ക്കെതിരെ വ്യാജ പ്രചാരണം: കര്‍ശന നടപടി

കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപന പൊതു തെരഞ്ഞെടുപ്പില്‍ സമൂഹ മാധ്യമങ്ങള്‍ വഴി സ്ഥാനാര്‍ഥികള്‍ക്കെതിരെ വ്യാജ അശ്ലീല പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി.വനിതകള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രചാരണ ഫോട്ടോയും മറ്റ് സ്വകാര്യ ഫോട്ടോകളും എഡിറ്റ് ചെയ്ത് അശ്ലീലച്ചുവയുള്ള പദപ്രയോഗത്തോടെ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചാലാണ് നടപടി.ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമം, കേരള പോലീസ് നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ അറിയിച്ചു.ഇത്തരം സംഭവങ്ങളില്‍ സ്വീകരിച്ച നടപടികള്‍ സംസ്ഥാന ഇലക്ഷന്‍ സെല്ലിനെ അറിയിക്കണം. സമൂഹമാധ്യമ വ്യാജ പ്രചാരണം സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Leave A Reply
error: Content is protected !!