മുസ്ലിംലീഗ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു

മുസ്ലിംലീഗ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു

തലശ്ശേരി: പന്ന്യന്നൂർ പഞ്ചായത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിക്കുകയുണ്ടായി. വാർഡ് 1 സുലൈഖ മഠത്തിൽ, 2 സെറീനാ നിസാർ പൊന്ന്യം, 3 നിങ്കിലേരി മുസ്തഫ, 5 നൗഫൽ തിരുമ്മൽ, ബ്ലോക്ക് പഞ്ചായത്ത് (മനേക്കര) സെറിന നിസാർ പൊന്ന്യം തുടങ്ങിയവരാണ് പത്രിക സമർപ്പിച്ചത്.

ന്യൂമാഹി ഗ്രാമപഞ്ചായത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന 6 വാർഡുകളിലേക്കും നാമനിർദേശപത്രിക നൽകിയിട്ടുണ്ട്. വാർഡ് 1 ശഹദിയ മധുരിമ, 6 ഫാത്തിമ കുഞ്ഞി തയ്യിൽ, 9 ടി.എച്ച് അസ്ലം, 11 സുനിത നാലകത്ത്, 12 സുനീറ എം, 13 പി.സി റിസാൽ. എന്നിവരാണ് ജനവിധി തേടുന്നത്.

Leave A Reply
error: Content is protected !!