ചെറുപുഴയിൽ വിമതയായി മത്സരിക്കാൻ പഞ്ചായത്ത് പ്രസിഡന്റ്

ചെറുപുഴയിൽ വിമതയായി മത്സരിക്കാൻ പഞ്ചായത്ത് പ്രസിഡന്റ്

ചെറുപുഴ : യു.ഡി.എഫിനെ ഞെട്ടിച്ച് ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ജമീലാ കോളയത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക സമർപ്പിച്ചിരിക്കുകയാണ്. ഒന്നാം വാർഡായ കൊല്ലാടയിൽ നിന്നും വിജയിച്ചാണ് ജമീല കഴിഞ്ഞ തവണ പ്രസിഡന്റായത്. യു.ഡി.എഫ് സ്ഥാനാർത്ഥി ലിസ്റ്റിൽ നിന്നും മാറ്റി നിർത്തപ്പെട്ട ജമീല ഇതെ വാർഡിൽത്തന്നെയാണ് സ്വതന്ത്രയായി നാമനിർദ്ദേശപത്രിക സമർപ്പിക്കുകയുണ്ടായത്.

സ്ഥാനാനാർത്ഥി നിർണ്ണയത്തിൽപ്പോലും ഒരഭിപ്രായവും ചോദിച്ചില്ലെന്നും കോൺഗ്രസ് നേതൃത്വം ഏകപക്ഷീയ തീരുമാനം നടപ്പിലാക്കുന്നതെന്നും ആരോപിച്ചാണ് ഇവർ സ്വതന്ത്രയായി മത്സരിക്കാൻ തീരുമാനിച്ചത്. മത്സരം നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടിന് എതിരായിട്ടാണെന്നും ജമീലാ കോളയത്ത് പറഞ്ഞു. 2010 -ലും, 2015 ലും കോൺ ഗ്രസ് സ്ഥാനാനാർത്ഥികളിൽ കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ജമീല തിരഞ്ഞെടുക്കപ്പെട്ടത്. പ്രവർത്തകരുടെ വികാരം കണക്കിലെടുക്കാതെ ചിലർ മാത്രം ചേർന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചുവെന്നാണ് ജമീല പറയുന്നത്.കോൺഗ്രസ് സ്ഥാനാർത്ഥിയായി സോജിയാ ജിൻസാണ് കൊല്ലാടയിൽ പത്രിക സമർപ്പിച്ചിരിക്കുന്നത്.

Leave A Reply