പാലങ്ങൾ തലവേദന:യു ഡി എഫിന്റെ അടിത്തറ ഇളകുന്നു

പാലങ്ങൾ തലവേദന:യു ഡി എഫിന്റെ അടിത്തറ ഇളകുന്നു

അഴിമതിക്കെതിരെ ഒരു വോട്ട് ചോദിക്കുമ്പോൾ യുഡിഎഫിന് പാലങ്ങൾ തലവേദനയാകുന്നു . വിജിലൻസാണെങ്കിൽ  ‘പാല’ത്തില്‍ കുഴിയൊരുക്കുകയും ചെയ്യുന്നു .  കഴിഞ്ഞ സർക്കാരിന്റെ കാലത്തു പണിത പാലാരിവട്ടം പാലത്തിനു പിന്നാലെ പത്തു പാലങ്ങളുടെ നിര്‍മാണത്തിലെ അഴിമതികളില്‍ വിജിലൻസ് പ്രത്യേകം കേസുകള്‍ രജിസ്റ്റര്‍ ചെയ്യും .

പൊന്നാനി ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ്, എറണാകുളം പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജ് , ആലുവ മണപ്പുറം സ്ഥിരം മേല്‍പാലം എന്നിവയും ഇതിലുള്‍പ്പെടും. പാലാരിവട്ടത്തിനു പുറമേ ഈ കേസുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്യാനാണു നിയമോപദേശം.

മിക്കതിലും ത്വരിതാന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. പാലാരിവട്ടം പാലം കേസില്‍ ആറുമാസം മുമ്പേ അന്വേഷണം കഴിഞ്ഞെങ്കിലും ലോക്ഡൗണ്‍ കാരണം തുടര്‍ നടപടി വൈകുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ റെഗുലേറ്റര്‍ കം ബ്രിഡ്ജ് ആണ് ചമ്രവട്ടം . 978 മീറ്റര്‍ നീളമുള്ള പാലത്തിനും റെഗുലേറ്ററിനുമായി 148 കോടി രൂപ ചെലവിട്ടു. പദ്ധതി യാഥാര്‍ഥ്യമായി ഏഴുവര്‍ഷമായിട്ടും ഒരുതുള്ളി വെള്ളംപോലും സംഭരിക്കാനായിട്ടില്ല.

നിര്‍മാണത്തിലെ അശാസ്ത്രീയതയും റെഗുലേറ്ററിലെ ചോര്‍ച്ചയുമാണു കാരണം. അഞ്ച് അപ്രോച്ച് റോഡുകള്‍ക്കു ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്‍കിയ തില്‍ 35 കോടിയുടെ അഴിമതിയാണു ആരോപിക്കുന്നത്. പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജിനെ കൂടാതെ സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡിയുൾപ്പെടെ ആറ് ക്കെതിരെ എഫ് ഐ ആർ തയ്യാറായി .

ആലുവ മണപ്പുറം പാലം അഴിമതി ആരോപണത്തില്‍ വിജിലന്‍സ് പുനഃരന്വേഷണം പൂര്‍ത്തിയായി. ഇതിലും മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പ്രതിയാകുമെന്നാണു സൂചന. 2014 ലാണു ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ ആലുവ മണപ്പുറത്ത് സ്ഥിരം നടപ്പാലം നിര്‍മിച്ചത്.

ആറു കോടി രൂപയ്ക്കായിരുന്നു നിര്‍മാണ കാരാറെങ്കിലും പൂര്‍ത്തിയാക്കിയതു 17 കോടിയ്ക്ക്. പരിചയമില്ലാത്ത കമ്പനിക്കു കരാര്‍ നല്‍കിയതിലൂടെ 4കോടി 20 ലക്ഷം നഷ്ടം ഉണ്ടായെന്നാണു പരാതി. ഇബ്രാഹിംകുഞ്ഞിന്റെ മണ്ഡലത്തിലെ പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജ് പണി ആരംഭിച്ചതു 2013 ലാണ്. നാലു കോടിയുടെ ക്രമക്കേടാണു ആരോപിക്കുന്നത്. നിര്‍ദ്ദേശിച്ച ആഴം പാലിക്കാതെ പില്ലറുകൾ  നിര്‍മ്മിച്ചതിലാണ് അഴിമതി.

13 പ്രതികളുണ്ടായിരുന്ന കേസില്‍ ഗവ. സെക്രട്ടറിമാരടക്കം ആറു പേരെ ഒഴിവാക്കി ഏഴുപേര്‍ക്കെതിരായ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി. വിജിലന്‍സ് ഡയറക്ടറുടെ അനുമതി ലഭിച്ചാലുടന്‍ കുറ്റപത്രം സമര്‍പ്പിക്കും.

പ്രതികളെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ ഉടന്‍ അനുമതി നല്‍കുമെന്നാണറിയുന്നത്. അന്നത്തെ ജലസേചന സെക്രട്ടറി വി.ജെ. കുര്യന്‍, ധനകാര്യ സെക്രട്ടറി കെ.എം. ഏബ്രഹാം ഉൾപ്പെടെയുള്ളവര്‍ക്കെതിരെയാണ് അന്വേഷണം നടത്തിയത്.

അതേസമയം ഇബ്രാഹിം കുഞ്ഞ് അടിതെറ്റി വീഴുന്നത് മലബാറിന് പുറത്തെ മുസ്ലീം ലീഗിൻ്റെ കരുത്തനാണ് മലപ്പുറത്തിന് പുറത്ത് ലീഗിന് മറ്റൊരു  അധികാരകേന്ദ്രം പതിവില്ലെങ്കിലും ആ നിലയിലേക്ക് വളരാൻ കഴിഞ്ഞ നേതാവായാരുന്നു ഇബ്രാഹിം കുഞ്ഞ്.

കഴിഞ്ഞ മന്ത്രിസഭയിൽ എം.കെ.മുനീറിനെപ്പോലുള്ള പ്രമുഖരെ തഴഞ്ഞ് ഇബ്രാഹിം കുട്ടി പൊതുമരാമത്ത് മന്ത്രിക്കസേരയിൽ എത്തിയത് പാണക്കാട് കുടുംബവുമായും കുഞ്ഞാലിക്കുട്ടിയുമായുമുള്ള ബന്ധത്തിന്റെ തണലിലാണ്.

ലീഗിലെ പ്രമുഖരൊയൊക്കെ മറികടന്ന് ഇബ്രാഹിം കുഞ്ഞ്  പുതിയൊരു അധികാരകേന്ദ്രമായി മാറി. അന്നേ തന്നെ ഇബ്രാഹിം കുഞ്ഞിന്റെ ശൈലിയിൽ ലീഗിന്റെ പല എംഎൽഎമാർക്കും പാരാതി ഉണ്ടായിരുന്നു. പ്രത്യേകിച്ച് പൊതുമരാമത്തിലെ റോഡ്, പാലം നി‍ർമ്മാണ കരാറുകളെക്കുറിച്ച്.

മുസ്ലീം ലീഗ്  പണക്കൊഴുപ്പിന്റെ പിന്നാലെ പോയ കാലത്ത് തന്നെയാണ് ഇബ്രാഹിം കുഞ്ഞിന്റേയും രാഷ്ട്രീയോദയമുണ്ടാത്. തുടർച്ചയായി 4 തവണ നിയമസഭയിലേക്ക് ഇബ്രാഹിം കുഞ്ഞല്ലാതെ മറ്റൊരു പേര് കൊച്ചി മേഖലയിൽ നിന്ന് ലീഗ് പരിഗണിച്ചതേയില്ല . നേരത്തെ എംകെ മുനീറും നാലകത്ത് സൂപ്പിയും അടക്കമുള്ള നേതാക്കൾ അഴിമതിയാരോപണങ്ങളിൽ പെട്ടിരുന്നുവെങ്കിലും ഇത്രയും ഗുരുതരമായ കേസ് ലീഗ് നേതാക്കളിൽ ഉണ്ടാകുന്നത് ഇതാദ്യം.

Leave A Reply

error: Content is protected !!