പ്രമേഹ രോഗികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ ഇവയെല്ലാമാണ്

പ്രമേഹ രോഗികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ ഇവയെല്ലാമാണ്

തണുപ്പുകാലം പ്രമേഹ രോഗികൾക്ക് ആശങ്ക വർധിപ്പിക്കുന്ന കാലഘട്ടമാണ്.താപനില കുറയുന്നതിനാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാം. കടുത്ത ചൂടും തണുപ്പും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാൻ സാധ്യതയുണ്ട്.സമീകൃത ഭക്ഷണം ഏറ്റവും പ്രധാനമായ ഒന്നാണ്. ഈ മാസങ്ങളിൽ നാരുകൾ ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും രക്തത്തിലെ പഞ്ചസാരയുടെ അളവും ശരീരഭാരവും നിയന്ത്രണ വിധേയമാക്കും.

ഓറഞ്ചും മറ്റ് നാരക ഫലങ്ങളും നാരുകളും വൈറ്റമിൻ സി യും ധാരാളം അടങ്ങിയതാണ്. വൈറ്റമിൻ സി, പ്രമേഹ രോഗികളിൽ ബ്ലഡ് ഷുഗർ ലെവൽ കുറയ്ക്കാൻ സഹായിക്കുന്ന ഒരു ആന്റി ഓക്സിഡന്റ് ആണ്. ഭക്ഷണശേഷം പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിനെ ഇത് തടയുന്നു. ഓറഞ്ചിൽ ധാരാളമായടങ്ങിയ നാരുകൾ ഉയർന്ന രക്തസമ്മർദം, കൊളസ്‌ട്രോൾ, ബ്ലഡ് ഷുഗർ ഇവയെ നിയന്ത്രിക്കാൻ സഹായിക്കും. മറ്റൊരു ഫലമാണ് കിവി. വൈറ്റമിൻ സി, പൊട്ടാസ്യം, നാരുകൾ ഇവയടങ്ങിയ കിവി, പ്രമേഹരോഗികൾക്ക് ഏറ്റവും മികച്ച പഴങ്ങളിലൊന്നാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കിവിപ്പഴങ്ങൾക്ക് കഴിയുമെന്ന് പഠനങ്ങൾ പറയുന്നു.

ബെറിപ്പഴങ്ങളിൽ ഗ്ലൈസെമിക് ഇൻഡക്‌സ് കുറവാണ്. ആന്റി ഓക്സിഡന്റുകളും നാരുകളും ധാരാളം അടങ്ങിയ ഇവയെ അമേരിക്കൻ ഡയബറ്റിക് അസോസിയേഷൻ സൂപ്പർഫുഡ് ആയാണ് വിശേഷിപ്പിക്കുന്നത്. ബെറിപ്പഴങ്ങൾ, അന്നജം കൂടിയ ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ പ്രതികരണം മെച്ചപ്പെടുത്താനും സഹായിക്കുംവൈറ്റമിൻ സി ധാരാളമുള്ള ആപ്പിളിൽ കാലറി വളരെ കുറവാണ്. കുറച്ചു മാത്രം സോഡിയം അടങ്ങിയ ആപ്പിളിൽ കൊഴുപ്പോ കൊളസ്ട്രോളോ ഒട്ടുമില്ല. രക്തസമ്മർദം സാധാരണനിലയിലാക്കാനും ഏറ്റവും നല്ലതാണ്.

Leave A Reply

error: Content is protected !!