മുന്‍മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്നുമുള്ള രാഷ്ട്രീയ പ്രതികരണങ്ങളെ ചോദ്യം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായ എ. വിജയരാഘവൻ.
‘പാലാരിവട്ടം പാലം അഴിമതി കേസില്‍ നേരത്തെ തന്നെ കാര്യങ്ങൾ പുറത്ത് വന്നതാണ്. ഇബ്രാഹിം കുഞ്ഞിനെ നേരത്തെ തന്നെ പ്രതി ചേർത്തതുമാണ്. പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നത് പോലെ അറസ്റ്റ് പൊടുന്നനെ അല്ല. എല്ലാത്തരം നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് ഈ അറസ്റ്റ് നടത്തിയിട്ടുള്ളത് ‘, വിജയരാഘവൻ പറഞ്ഞു.