ഇന്ത്യന്‍ ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സ് അഭിനന്ദിച്ച് ആന്‍ഡ്രിയ

ഇന്ത്യന്‍ ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സ് അഭിനന്ദിച്ച് ആന്‍ഡ്രിയ

പാലക്കാട്: അഗളി ജെല്ലിപ്പാറ വട്ടപ്പള്ളിയില്‍ വീട്ടില്‍ ടിജോ- മോണിക്ക ദമ്പതികളുടെ മകളാണ് ആന്‍ഡ്രിയ. ഇന്ത്യന്‍ ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സിന്റെ അഭിനന്ദനം ആന്‍ഡ്രിയയെ തേടിയെത്തുമ്പോള്‍ കുഞ്ഞിന് പ്രായം ഒന്നരവയസ്സാണ്. കുഞ്ഞിന്റെ കഴിവിന് അഭിനന്ദനമായി ഇന്ത്യന്‍ ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സ് സര്‍ട്ടിഫിക്കറ്റും മെഡലുമാണ് സമ്മാനിച്ചത്.

ഇംഗ്ലീഷ് അക്ഷരങ്ങള്‍ ക്രമത്തില്‍ തിരിച്ചറിയുക, ഒന്നുമുതല്‍ ഇരുപത് വരെ എണ്ണുക, എട്ട് ഗ്രഹങ്ങളുടെ പേരുകള്‍ പറയുക, ഇംഗ്ലീഷില്‍ ദിവസങ്ങളും, ആഴ്ചകളും, മാസങ്ങളും പറയുക എന്നിങ്ങനെയുള്ള കഴിവുകളാണ് ഇന്ത്യന്‍ ബുക്‌സ് ഓഫ് റെക്കോർഡ്‌സ് അംഗീകാരത്തിനായ് പരിഗണിച്ചത്.

Leave A Reply

error: Content is protected !!