നിഗൂഡതകൾ ഒളിപ്പിച്ച് തമിഴ് ചിത്രം അന്ധകാരത്തിൻറെ രണ്ടാമത്തെ ട്രെയ്‌ലർ പുറത്തിറങ്ങി

തമിഴ് ത്രില്ലര്‍ സിനിമയായ അന്ധകാരത്തിൻറെ രണ്ടാമത്തെ ട്രെയ്‌ലർ പുറത്തുവിട്ടു. നവാഗതനായ വി. വിഘ്‌നരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് അന്ധഗാരം. നെറ്റ്ഫ്‌ലിക്‌സിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൻറെ ആദ്യ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

സംവിധായകന്‍ അറ്റ്‌ലിയുടെ എ ഫോര്‍ ആപ്പിള്‍ പ്രൊഡക്ഷന്‍സ് മറ്റ് രണ്ട് നിര്‍മാണ കമ്ബനികളായ പാഷന്‍ സ്റ്റൂഡിയോസ്, ഒ2 പിക്‌ചേഴ്‌സ് എന്നിവയുമായി ചേര്‍ന്നാണ് അന്ധകാരത്തിന്റെ നിര്‍മാണം. ലോകേഷ് കനകരാജിന്റെ കൈദിയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം അര്‍ജുന്‍ ദാസാണ് അന്ധകാരത്തില്‍ നായകന്‍.

Leave A Reply
error: Content is protected !!