രാഷ്ട്രീയ പ്രേരിതമെന്നും മനുഷ്യത്വം വേണമെന്നും ഇനി പറഞ്ഞിട്ടെന്ത് കാര്യം?

രാഷ്ട്രീയ പ്രേരിതമെന്നും മനുഷ്യത്വം വേണമെന്നും ഇനി പറഞ്ഞിട്ടെന്ത് കാര്യം?

പാലാരിവട്ടം പാലം അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത മു​ന്‍​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ് ആ​ശു​പ​ത്രി​യി​ല്‍ ത​ന്നെ തു​ര്‍​ന്നേ​ക്കു​മെ​ന്ന് സൂ​ച​ന. ഇബ്രാഹിംകുഞ്ഞിന് തുടർചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ വിജിലൻസിനെ അറിയിച്ചതായാണ് വിവരം. കൊ​ച്ചി​യി​ലെ ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞു​ള്ള​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ അ​റ​സ്റ്റി​ല്‍ നി​ന്നും ര​ക്ഷ​നേ​ടാ​നാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ച​തെ​ന്നാ​ണ് വിജിലന്‍സ് പറയുന്നത്. അ​തേ​സ​മ​യം, മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ ഇ​ബ്രാ​ഹിം കു​ഞ്ഞ് ജാ​മ്യാ​പേ​ക്ഷ ന​ല്‍​കു​മെ​ന്നാ​ണ് വി​വ​രം. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജ് കൊച്ചിയിലെ ആശുപത്രിയിലെത്തി റിമാൻഡ് നടപടികൾ പൂർത്തിയാക്കും

Leave A Reply

error: Content is protected !!