ഭർത്താവി​നെ നാലാമതും കെട്ടി​ക്കാൻ തുനി​ഞ്ഞി​റങ്ങി​റങ്ങി​ ഭാര്യമാർ; ഒരു വിചിത്രമായ കുടുംബം

ഭർത്താവി​നെ നാലാമതും കെട്ടി​ക്കാൻ തുനി​ഞ്ഞി​റങ്ങി​റങ്ങി​ ഭാര്യമാർ; ഒരു വിചിത്രമായ കുടുംബം

കറാച്ചി: പ്രായം വെറും ഇരുപത്. പക്ഷേ, ഈ ചെറുപ്രായത്തിൽ മൂന്ന് ഭാര്യമാരും രണ്ട് കുട്ടികളും. തീർന്നില്ല, ഇപ്പോൾ നാലാമത്തെ ഭാര്യയ്ക്കുവേണ്ടിയുളള അന്വേഷണത്തിലാണ്. ഉടൻതന്നെ പുതിയ ഭാര്യയെ കിട്ടുമെന്നാണ് പ്രതീക്ഷ. പാകിസ്ഥാനിലെ സിയാൽകോട്ട് സ്വദേശിയായ അഡ്നാൻ ആണ് ഈ കിടിലോൽക്കിടിലം.

പതിനാറ് വയസുളളപ്പോഴായിരുന്നു അഡ്നാന്റെ ആദ്യത്തെ വിവാഹം. എട്ടുംപൊട്ടും തിരിയാത്ത പ്രായത്തിൽ എന്ത് ചെയ്യാനാ എന്നുപറഞ്ഞ് ബന്ധുക്കൾ ഉൾപ്പടെയുളളവർ കളിയാക്കിയെങ്കിലും അഡ്നാൻ അതൊന്നും ഗൗനിച്ചില്ല. അടിപൊളിയായി പ്രശ്നമേതുമില്ലാതെ ജീവിച്ച് അവർക്ക് കാണിച്ചുകൊടുത്തു. അധികം വൈകാതെ തന്നെ ഒരു കുഞ്ഞിന്റെ അച്ഛനുമായി. അതോടെ വിമർശകരുടെ വായടഞ്ഞു. ഒന്നുരണ്ടുവർഷം കഴിഞ്ഞശേഷമായിരുന്നു അടുത്ത വിവാഹം. കഴിഞ്ഞവർഷമായിരുന്നു മൂന്നാമത്തെ വിവാഹം.

ഒരു പ്രശ്നവുമില്ലാതെ മൂന്നുപേർക്കും ആവശ്യമായതെല്ലാം ആവശ്യമായ സമയത്ത് അഡ്നാൻ നൽകുന്നുണ്ട്. അതിനാൽ ഭാര്യമാർ തമ്മിൽ പ്രശ്നമേയില്ല. ഇതിന് തെളിവാണ് മൂന്നുപേരും ചേർന്ന് അഡ്നാനുവേണ്ടി പുതിയ ഭാര്യയെ അന്വേഷിക്കുന്നത്. സൗന്ദര്യവും കുടുംബ മഹിമയും വിദ്യാഭ്യാസവും ഉളളയാളായിരിക്കണം ഭർത്താവിന്റെ നാലാമത്തെ ഭാര്യയാവേണ്ടതെന്ന് ഇവർക്ക് നിർബന്ധമുണ്ട്. എന്നാൽ അഡ്നാന് മറ്റൊരു നിർബന്ധം കൂടിയുണ്ട്. ഷുമ്പൽ, ഷബാന, ഷാഹിദ എന്നിങ്ങനെയാണ് ഇപ്പോഴത്തെ ഭാര്യമാരുടെ പേര്. അതിനാൽ എസ് എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുളള യുവതിയായിരിക്കണം നാലാമത്തെ ഭാര്യ. ബാക്കിയെല്ലാം ഒത്തുവരികയാണെങ്കിൽ ഇക്കാര്യത്തിൽ അല്പം വിട്ടുവീഴ്ചയ്ക്കും അഡ്നാൻ ഒരുക്കമാണ്. നാലാമത്തെ ഭാര്യയെ കിട്ടുമ്പോൾ തങ്ങളോടുളള സ്നേഹത്തിന് ഒരു കുറവും ഉണ്ടാവരുതെന്നാണ് ഭാര്യമാരുടെ അപേക്ഷ.

ഇത്രയും ഭാര്യമാരെ പോറ്റാനുളള വരുമാനം അഡ്നാനുണ്ട്. മാസം ഒന്നരലക്ഷം രൂപയാണ് ഇയാളുടെ വരുമാനം. മാത്രമല്ല, ഓരാേ വിവാഹം കഴിയുമ്പോഴും വരുമാനം ഉയരുകയും ചെയ്യും. പിന്നെന്താ നാലാമതും കെട്ടിയാൽ എന്നാണ് അഡ്നാൻ ചോദിക്കുന്നത്.

Leave A Reply

error: Content is protected !!