രഹസ്യങ്ങൾ ചോർത്തുന്നത് ഉന്നത ഉദ്യോഗസ്ഥർ :ഇബ്രാഹിം കുഞ്ഞ് രക്ഷപെടാൻ വഴിയൊരുക്കി

സർക്കാരിൽ നിന്നും രഹസ്യ വിവരങ്ങൾ ചോരുന്നു. അതും ഉന്നത ഉദ്യോഗസ്ഥരിൽ നിന്നാണെന്ന് ആരെങ്കിലും പറഞ്ഞാൽ നിഷേധിക്കാനൊക്കുമോ ? ഈ അടുത്ത സമയങ്ങളിൽ സംസ്ഥാനത്ത് അരങ്ങേറിയ പല സംഭവങ്ങളും നോക്കിയാൽ അതിന് വ്യക്തതമായ തെളിവാണ് ലഭിക്കുന്നത് .

ഏറ്റവും ഒടുവിൽ ഇന്ന് നടന്ന സംഭവം തന്നെ നോക്കു . പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് അതിരാവിലെ തന്നെ വിജിലൻസ് സംഘം ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തി. ലോക്കൽ പൊലീസിന്റെ സഹായത്തോടെ വിജിൻലസ് സംഘമാണ് വീടിനകത്ത് പരിശോധന നടത്താനെത്തിയത് . വീടിന് ചുറ്റും പൊലീസ് നിലയുറപ്പിച്ചിരുന്നു . വനിത പൊലീസ് ഉൾപ്പടെയുളളവർ സംഘത്തിലുണ്ടായിരുന്നു .

അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാണ് വിജിലൻസ് എത്തിയതെങ്കിലും ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ ഭാര്യ അറിയിച്ചു. വീട്ടിൽ ഭാര്യ ഒറ്റയ്‌ക്കായിരുന്നു.
എന്നാൽ വീട്ടുകാരുടെ മൊഴി വിശ്വസിക്കാതെ അന്വഷണ സംഘം വീടിനുള്ളിൽ കയറി പരിശോധന നടത്തി .

അതേസമയം, വിജിലന്‍സിന്റെ നീക്കം മണത്തറിഞ്ഞ ഇബ്രാഹിംകുഞ്ഞ് ഇന്നലെ വൈകിട്ട് തന്നെ എറണാകുളം ലേക്‌ഷോർ ആശുപത്ത്രിയിൽ അഡ്‌മിറ്റായി . മാത്രമല്ല മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെന്ന സൂചനയുമുണ്ട്. അപേക്ഷ ഇന്ന് കോടതി പരിഗണിച്ചാല്‍ അറസ്റ്റു ചെയ്യാനുള്ള വിജിലന്‍സിന്റെ നീക്കം പൊളിയും.

വിജിലന്‍സിന്റെ നീക്കം ഇബ്രാഹിംകുഞ്ഞിന് ഇന്നലെ തന്നെ ചോര്‍ന്നുകിട്ടിയെന്ന സൂചനയാണ് പുറത്തുവരുന്നത്. വിജിലന്‍സ് എത്തും മുന്‍പ് വീട്ടില്‍ നിന്ന് മാറാനും വൈകിട്ട് തന്നെ ആശുപത്രിയില്‍ അഡ്മിറ്റാകാനുമുള്ള സാവകാശം ഇബ്രാഹിംകുഞ്ഞിന് ലഭിച്ചു.

ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യേണ്ടതില്ല എന്നായിരുന്നു മുൻ തീരുമാനം. എന്നാൽ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനും നടപടി വേഗത്തിലാക്കാനും അന്വേഷണ സംഘത്തിന് നിർദേശം ലഭിച്ചിരുന്നു . അതനുസരിച്ചാണ് അന്വഷണ സംഘം വെളുപ്പിനെ തന്നെ വീട് വളഞ്ഞത് .

പക്ഷെ എന്ത് ഫലം ? ഇങ്ങനെ വീട് വളയുമെന്നും അറസ്റ്റ് ചെയ്യുമെന്നും അറിഞ്ഞ ഇബ്രാഹിം കുഞ് മുങ്ങിയില്ലേ . ഇയാൾക്ക് ഇതിനുള്ള സൗകര്യം ഒരുക്കിയത് ആരാണ് ? അതാണ് ആദ്യം അന്വഷിക്കേണ്ടത് . വേലിതന്നെ വിളവ് തിന്നുന്ന ഏർപ്പാട് ശരിയല്ലല്ലോ ?

ആരായിരിക്കും ഈ അഭ്യുദയ കാംഷി ? ആരായിരിക്കും ഈ ഒറ്റുകാരൻ അന്വഷിക്കണം കണ്ടെത്തണം മാതൃകാപരമായ ശിക്ഷയും നൽകണം .

ഏത് ഉന്നതനായാലും വെളിച്ചത്ത് കൊണ്ടുവരണം . ഐ എ എസ് , ഐ പി എസ് കാരിൽ നിന്ന് തന്നെ വിവരം ചോരുന്നത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെട്ടിട്ടുള്ളതാണ് . ഇവർ ഒറ്റക്കും കൂട്ടായും പലയിടത്തും രഹസ്യമായി ഒത്തുചേരാറുണ്ട് .

തലസ്ഥാനത്തെ ആഡംബര അപ്പാര്‍ട്ട്‌മെന്റില്‍ രഹസ്യമായി ഒത്തുകൂടുന്ന ചില ഐ.എ.എസ്. ഉന്നതര്‍ക്കു മുഖ്യമന്ത്രി തന്നെ താക്കീത് കൊടുത്തിരുന്നു . ഇതുസംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വാട്‌സ്ആപ് ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചു.

നാല് ഐ.എ.എസ്. പ്രമുഖര്‍ നിരീക്ഷണത്തിലാണ് . തലസ്ഥാനത്തു വഴുതക്കാട്ടെ ആഡംബര ഫ്ളാറ്റില്‍ ഒത്തുചേരുന്ന ഉദ്യോഗസ്ഥസംഘം നിര്‍ണായക വിവരങ്ങള്‍ പ്രതിപക്ഷത്തിനു ചോര്‍ത്തുന്നതായി സര്‍ക്കാരിനു സൂചന ലഭിച്ചിരുന്നു.

സംസ്ഥാനത്തു ഭരണമാറ്റമുണ്ടാകുമെന്ന പ്രതീതിയുടെ പശ്ചാത്തലല്‍ ആണ് ഉദ്യോഗസ്ഥനീക്കമെന്നും ഇന്റലിജന്‍സ് മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കി. വഴുതക്കാട്ടെ നക്ഷത്ര അപ്പാര്‍ട്ട്‌മെന്റില്‍ പതിവായി ഒത്തുകൂടുന്നവരെപ്പറ്റി സര്‍ക്കാരിനു വിവരം ലഭിച്ചതായി മുഖ്യമന്ത്രി തന്നെ തുറന്നടിച്ചു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ പേരില്‍ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു തടസമുണ്ടാകരുതെന്ന കര്‍ശനനിര്‍ദേശവും മുഖ്യമന്ത്രി നല്‍കി.

Leave A Reply

error: Content is protected !!