പട്ടുവം തെക്കേവയലിലെ വിളവ് വയലിന് തന്നെ

പട്ടുവം തെക്കേവയലിലെ വിളവ് വയലിന് തന്നെ

പട്ടുവം: പട്ടുവത്തെ കന്നിപാടങ്ങൾ കൊയ്‌തൊഴിഞ്ഞപ്പോഴും കതിരണിഞ്ഞുകിടക്കുന്ന പട്ടുവം തെക്കേ വയലിലെ വരിനെൽ കാഴ്ച നാട്ടിൽ ആശങ്ക പരത്തുകയാണ്. പട്ടുവം റോഡിന്റെ തെക്കുഭാഗത്തായുള്ള കുന്നരു റോഡിനോട് ചേർന്നാണ് കതിരണിഞ്ഞുകാണുന്ന ഈ പാടശേഖരം ഉള്ളത് .ചെടി വളർന്നുവരുമ്പോൾ തന്നെ പലരും കന്നുകാലികളെ മേയാൻ ഇറക്കുമെങ്കിലും കന്നുകാലികളും ഇത് തിന്നു നശിപ്പിക്കില്ല.

വരിനെല്ലു വിളയുമ്പോൾ മുഴുവനും വയലിൽ തന്നെ ഊർന്നുവീഴുകയാണ് പതിവ് . അടുത്ത മഴയോടെ വീണ വിത്തുകൾ വീണ്ടും മുളക്കുകയും പിന്നീട് വയൽ നിറഞ്ഞുനിൽക്കുകയുമാണ് പതിവ്. ദശാബ്ദങ്ങളായി ഈ വയലിൽ ഇങ്ങനെയാണ് നടന്നുവരുന്നത് .

വരിനെല്ല് ഔഷധത്തിനായി ഉപയോഗിക്കാറുണ്ടെങ്കിലും ഈ പാടത്തെ വിളവ് ആരും തന്നെ ഉപയോഗിക്കുന്നില്ല. ഗണപതിക്കു നിവേദിക്കുന്ന നിവേദ്യ ഇനങ്ങളിൽ ‘വരിനെല്ലിൻ അവിൽ” എന്നു തുടങ്ങുന്ന ശ്‌ളോകമുള്ളതായി പറയപ്പെടുന്നു. വരിനെല്ലിന്റെ ഉപയോഗത്തെ കുറിച്ച് അറിവില്ലാത്തതാണ് ഇത് ഉപയോഗിക്കാത്തതിന് കാരണമായി ചില കർഷകർ പറയുന്നത്. ഇവ പാടത്ത് നിന്ന് നീക്കി നെൽക്കൃഷി ഇറക്കാൻ വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളതിനാൽ ഈ പാടങ്ങൾ വരിനെല്ലിനായി തന്നെ വിട്ടുകൊടുക്കുകയാണ്.

Leave A Reply

error: Content is protected !!