ബ​ഹ്​​റൈ​നി​ൽ 257 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു

ബ​ഹ്​​റൈ​നി​ൽ 257 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ 257 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ 88 പേ​ർ പ്ര​വാ​സി​ക​ളാ​ണ്. 160 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യും ഒ​മ്പ​ത്​ പേ​ർ​ക്ക്​ യാ​ത്ര​യി​ലൂ​ടെ​യു​മാ​ണ്​ രോ​ഗം പ​ക​ർ​ന്ന​ത്.രാജ്യത്ത് പു​തു​താ​യി 276 പേ​ർ സു​ഖം പ്രാ​പി​ച്ച​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ, രാ​ജ്യ​ത്ത്​ രോ​ഗ​മു​ക്​​തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 77697 ആ​യി ഉ​യ​ർ​ന്നു.

അതേസമയം കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യും മാ​സ്​​ക്കു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്​​ത​താ​യി ഉ​ത്ത​ര മേ​ഖ​ല ഗ​വ​ര്‍ണ​ര്‍ അ​ലി ബി​ന്‍ ശൈ​ഖ് അ​ബ്​​ദു​ല്‍ ഹു​സൈ​ന്‍ അ​ല്‍ അ​സ്​​ഫൂ​ര്‍ വ്യ​ക്ത​മാ​ക്കി.കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ​യു​ടെ കീ​ഴി​ലു​ള്ള ബ​ഹ്റൈ​ന്‍ നാ​ഷ​ന​ല്‍ ടീ​മി​െൻറ​യും ശൈ​ഖ് നാ​സി​ര്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ല​ഖീ​ഫ പ്ര​ഖ്യാ​പി​ച്ച ‘ഫീ​നാ ഖൈ​ര്‍’ പ​ദ്ധ​തി​യു​ടെ​യും പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പ്ര​തീ​ക്ഷ​യു​ണ​ര്‍ത്തു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave A Reply

error: Content is protected !!