വിജയ് പി നായരെ മർദ്ദിച്ച കേസ് വിധി പറയാൻ മാ‌റ്റി

വിജയ് പി നായരെ മർദ്ദിച്ച കേസ് വിധി പറയാൻ മാ‌റ്റി

തിരുവനന്തപുരം: യുട്യൂബർ വിജയ് പി നായരെ മർദ്ദിച്ച കേസിൽ പ്രതിസ്ഥാനത്തുള‌ള ഡബ്ബിംഗ് ആർടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി, ആക്‌ടിവിസ്‌റ്റുകളായ ദിയ സന, ശ്രീലക്ഷ്‌മി അറയ്‌ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. കേസ് വിധി പറയാനായി ഹൈക്കോടതി മാ‌റ്റിവച്ചു. നിയമവാഴ്ചയില്‍ വിശ്വാസമില്ലാത്തതു കൊണ്ടല്ലേ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും അതിക്രമത്തിന് മുതിര്‍ന്നതെന്ന് കോടതി ചോദിച്ചു. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് ആക്രമിക്കപ്പെട്ട യൂട്യൂബര്‍ വിജയ് പി. നായരുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

ഒരാളെ വീട്ടില്‍ കയറി മര്‍ദിച്ച്, ലാപ്ടോപ്പും ഫോണും എടുത്തു കൊണ്ട് പോയ നടപടി എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുക എന്ന് കോടതി ചോദിച്ചു. തങ്ങളുടെ പ്രവര്‍ത്തി തെറ്റായ സന്ദേശം നല്‍കില്ലെന്നും സമൂഹത്തിന്‍റെ മാറ്റത്തിനു വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നുമായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി. മാറ്റത്തിന് വേണ്ടി നിയമം കയ്യിലെടുക്കുന്നവര്‍ അതിന്‍റെ പ്രത്യാഘാതങ്ങള്‍ നേരിടാനും തയാറാകണം എന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമവ്യവസ്ഥയെ വിശ്വാസമില്ലാത്തത് കൊണ്ടാണോ നിയമം കയ്യിലെടുത്തത് എന്നും ജസ്റ്റിസ് അശോക് മേനോന്‍ ചോദിച്ചു.

തന്‍റെ മുറിയില്‍ കടന്നു കയറി ആക്രമിച്ചത് സ്വാതന്ത്ര്യത്തിലുളള കടന്നു കയറ്റമാണെന്ന് വാദിച്ച വിജയ് പി.നായരും കോടതിയുടെ മൂര്‍ച്ച അറിഞ്ഞു. സ്ത്രീകളെ കുറിച്ച് മോശം വീഡിയോകള്‍ തയാറാക്കുന്നതാണോ സ്വാതന്ത്ര്യം എന്നായിരുന്നു മറുചോദ്യം. മുറിയില്‍ അതിക്രമിച്ച് കയറി, തന്ന മര്‍ദിച്ച് ലാപ്പ് ടോപ്പും മറ്റും എടുത്തു കൊണ്ട് പോയത് കവര്‍ച്ചയും ഭവനഭേദനവുമാണെന്നായിരുന്നു വിജയ് പി,നായരുടെ വാദം. എന്നാല്‍ വിജയ് പി.നായരെ ആക്രമിച്ചിട്ടില്ലന്നും ലാപ് ടോപ്പ് എടുത്തത് പൊലീസിന് കൈമാറാനാണെന്നും ഭാഗ്യലക്ഷ്മി വിശദീകരിച്ചു.

Leave A Reply

error: Content is protected !!