പഞ്ചാബിനെതിരെ രാജസ്ഥാന് നിര്‍ണായക ടോസ്

പഞ്ചാബിനെതിരെ രാജസ്ഥാന് നിര്‍ണായക ടോസ്

അബുദാബി: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിംഗ് തെര‍ഞ്ഞെടുത്തിരിക്കുകയാണ്. മുംബൈക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് രാജസ്ഥാന്‍ ഇന്ന് കളിക്കുന്നത്. പേസര്‍ അങ്കിത് രജ്പുത്തിന് പകരം വരുണ്‍ ആരോണ്‍ ആണ് ടീമിലെത്തിയിരിക്കുന്നത്. എന്നാൽ, ഹൈദരാബാദിനെതിരെ ജയിച്ച ടീമില്‍ മാറ്റങ്ങൾ ഒന്നുംതന്നെയില്ലാതെയാണ് പഞ്ചാബ് മത്സരിക്കാൻ ഇറങ്ങുന്നത്. പരിക്കുമാറി മായങ്ക് അഗര്‍വാള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും മായങ്ക് എത്തിയിട്ടില്ല.

ഇന്ന് രാജസ്ഥാന്‍ തോൽക്കുകയാണെങ്കിൽ പ്ലേ ഓഫ് കാണാതെ ടീം പുറത്താകും. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ഷാര്‍ജയില്‍ സഞ്ജു സാംസണും രാഹുല്‍ തെവാട്ടിയയും ചേര്‍ന്ന് രാജസ്ഥാന് അവിശ്വസനീയ ജയം നേടിക്കൊടുത്തിരുന്നു .

Kings XI Punjab (Playing XI): KL Rahul(w/c), Mandeep Singh, Chris Gayle, Nicholas Pooran, Glenn Maxwell, Deepak Hooda, Chris Jordan, Murugan Ashwin, Ravi Bishnoi, Mohammed Shami, Arshdeep Singh.

Rajasthan Royals (Playing XI): Robin Uthappa, Ben Stokes, Steven Smith(c), Sanju Samson(w), Jos Buttler, Riyan Parag, Rahul Tewatia, Jofra Archer, Shreyas Gopal, Varun Aaron, Kartik Tyagi.

Leave A Reply

error: Content is protected !!