ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയശേഷമുള്ള സഞ്ജുവിന്റെ ആദ്യ മത്സരം

ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയശേഷമുള്ള സഞ്ജുവിന്റെ ആദ്യ മത്സരം

ദുബായ്: ഇന്ത്യൻ ടീമിൽ തിരികെ എത്തിയതിന് ശേഷം ഐ പി എല്ലിൽ ഇന്ന് ആദ്യ മത്സരത്തിന് തയ്യാറെടുക്കുകയാണ് മലയാളിതാരം സ‍ഞ്ജു സാംസൺ. സെലക്ടർമാരുടെ തീരുമാനം ശരിയെന്ന് തെളിയിക്കാനാവും സഞ്ജു ഇന്ന് മത്സരത്തിൽ എത്തുക.

സഞ്ജുവിന് കൈമുതലായിട്ടുള്ളത് നെറ്റ്സിലും കളിയിലും ഉള്ള കൂറ്റൻ ഷോട്ടുകളാണ് . ഉഗ്രൻ ഫോമിൽ തുടങ്ങിയ സഞ്ജു ആദ്യ രണ്ട് കളിയിലും അർധസെഞ്ച്വറി പിന്നിടുകയുണ്ടായി. എന്നാൽ പിന്നീട് അത്ര തിളങ്ങിയില്ല. 12 ഇന്നിംഗ്സ് പിന്നിട്ടപ്പോൾ 326 റൺസാണ് സഞ്ജു നേടിയിരിക്കുന്നത്. സഞ്ജുവിന്‍റെ ബാറ്റിൽനിന്ന് 23 സിക്സറുകളാണ് പറന്നത് .

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച യുവ ബാറ്റ്സ്മാനെന്ന് ഗൗതം ഗംഭീർ ആവർത്തിച്ച് വിശേഷിപ്പിക്കുകയാണ്. അതോടൊപ്പം ഇപ്പോൾ സഞ്ജുവിനെ സെലക്ടർമാരും പരിഗണിച്ചിരിക്കുകയാണ് . റിഷഭ് പന്തിനെയും ഇഷാൻ കിഷനെയുമൊക്കെ മറികടന്ന് ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ട്വന്റി 20 ടീമിൽ എത്തിയ സഞ്ജുവിന് ഇപ്പോൾ സെലക്ട‍ർമാരുടെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനം കാഴ്ച വച്ചേ മതിയാകൂ.

2013 ഐ പി എല്ലിലാണ് സഞ്ജുവിന്റെ അരങ്ങേറ്റം. 105 കളിയിൽ രണ്ട് സെഞ്ച്വറികളോടെ 2535 റൺസ് താരം നേടിയിട്ടുണ്ട്. 2018ൽ നേടിയ 441 റൺസാണ് സഞ്ജുവിന്റെ ഏറ്റവും മികച്ച പ്രകടനമായി കണക്കാക്കാം. ഈ സീസണിലും 400 റൺസ് എന്ന കടമ്പ മറികടക്കുകയാണ് സഞ്ജുവിന്റെ ലക്ഷ്യം. കഴിഞ്ഞ വർഷം 12 കളിയിൽ 342 റൺസെടുത്ത സഞ്ജു 2017ൽ 386 റൺസും 2014ൽ 339 റൺസും നേടുകയുണ്ടായി.

Leave A Reply

error: Content is protected !!