സ്മാർട്ട് സിറ്റി പദ്ധതിയിൽ സ്വപ്ന ഇടപെട്ടു; എം. ശിവശങ്കര്‍

സ്മാർട്ട് സിറ്റി പദ്ധതിയിൽ സ്വപ്ന ഇടപെട്ടു; എം. ശിവശങ്കര്‍

സ്മാർട്ട് സിറ്റി പദ്ധതിയിലും സ്വപ്ന സുരേഷ് ഇടപെട്ടിട്ടുണ്ടെന്ന് എം. ശിവശങ്കര്‍ മൊഴി നൽകി. വൈകി നീങ്ങിയ സ്മാര്‍ട്ട് സിറ്റി പദ്ധതി വേഗത്തിലാക്കാന്‍ സ്വപ്ന സുരേഷ് ഇടപെട്ടുവെന്നാണ് ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്‍റിന് മൊഴി നല്‍കിയത്. സ്വപ്ന ഇടപ്പെട്ടതിനാലാണ് 2016ല്‍ ‍സ്മാര്‍ട്ട് സിറ്റി ഉടമകളായ ദുബൈ ഹോള്‍ഡിംഗ്സുമായി ചര്‍ച്ച സാധ്യമായതെന്നും ശിവശങ്കര്‍ പറഞ്ഞു.

ഒരാഴ്ചത്തെ കസ്റ്റഡി അനുവദിച്ച ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തു വരികയാണ്. സ്വപ്നയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളെക്കുറിച്ച് ശിവശങ്കര്‍ ഇതുവരെ കൃത്യമായ മറുപടി കൊടുത്തില്ല. ശിവശങ്കരനെതിരെ മൊഴി നല്‍കിയ ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്‍റ് വേണുഗോപാലിനെയും ഇഡി വിളിപ്പിക്കും.

Leave A Reply

error: Content is protected !!