റഷ്യൻ വിപ്ലവത്തെക്കുറിച്ച് ശ്രീവിദ്യയോട് ചോദിച്ച് അനൂപ് പന്തളം

റഷ്യൻ വിപ്ലവത്തെക്കുറിച്ച് ശ്രീവിദ്യയോട് ചോദിച്ച് അനൂപ് പന്തളം

സിനിമ- ടെലിവിഷൻ താരങ്ങൾക്ക് രസകരമായ കോൾ പ്രാങ്കുകൾ നൽകി പ്രയങ്കരനായ അനൂപ് പന്തളം. ഇത്തവണ അനൂപിൻ്റെ പ്രാങ്കിന് ഇരയായത് യുവനടി ശ്രീവിദ്യയാണ്.വിദേശത്തുള്ള പ്രേങ്കോ ടിവിയിൽ ടെലിവിഷൻ ചാനൽ ചർച്ചയ്ക്ക് അതിഥിയായാണ് അനൂപ് പന്തളം നടിയെ വിളിക്കുന്നത്. ഇന്റർനെറ്റിലൂടെ മാത്രം ടെലികാസ്റ്റ് ചെയ്യുന്ന ടിവിയാണെന്നും നവമാധ്യമങ്ങളും യുവത്വവുമാണ് ചർച്ചയുടെ വിഷയമെന്നും പറഞ്ഞ് നടിയെ പറ്റിച്ചു.ചർച്ച ആരംഭിച്ചതോടെ വിഷയം റഷ്യൻ വിപ്ലവമായി തോടെ ശ്രീവിദ്യയ്ക്ക് ആകെ അങ്കലാപ്പും പേടിയും. രാഷ്ട്രീയ നിരീക്ഷകൻ കണ്ണൂർ വാസവനെന്ന പേരിൽ അനൂപിന്റെ സുഹൃത്ത് രാകേഷും ചർച്ചയ്ക്ക് എത്തുന്നു.

ചർച്ചയിൽ ശ്രീവിദ്യയുടെ അവസരം വന്നതോടെ കാര്യങ്ങൾ കൈവിട്ടു. തന്നെ വിളിച്ചത് ഈ ചർച്ചയ്ക്ക് അല്ലെന്നും യാതൊന്നും അറിയില്ലെന്നും നടി പറഞ്ഞു. എന്നാൽ ചർച്ചയിൽ നിന്നും ഇറങ്ങിപ്പോകാൻ അവതാരകനും പറഞ്ഞു. അവസാനം അനൂപ് സത്യം ശ്രീവിദ്യയോട് വെളിപ്പെടുത്തി

Leave A Reply

error: Content is protected !!